Mappila Songs Lyrics..

നീ എന്റേതല്ലേ... ഞാന്‍നിന്റേതല്ലേ...
നീ എന്റേതു മാത്രമല്ലേ...
എന്റെ ഖല്‍ബായോളെ.. എന്റെ കരളായോളെ...
നാളെ മരിച്ചാലും എന്റെതല്ലേ നീ......

എന്നില്‍സന്തോഷമായി.... എന്നില്‍ആനന്ദമായി....
എന്നും മനസ്സാലെ വന്നതല്ലെ നീ...
ഞാന്‍നിന്റേതല്ലേ... നീ എന്റേതല്ലേ...
നാളെ മരിച്ചാലും നമ്മളൊന്നല്ലേ....

നിന്‍മനസ്സില്‍നിറയേ സ്നേഹവുമായ്...
നീ ഒരു നാള്‍വരുമോ ഇണക്കിളിയേ....

എന്‍കുടിലില്‍ഒരുക്കിയ മണിയറയില്‍...
എന്‍തുണയായി വരുമോ എന്‍പ്രിയനേ...

എന്നില്‍തണലേകുമോ
ഖല്‍ബില്‍ഇടം നല്‍കുമോ
എന്നും മുഹബ്ബത്തായ് അണഞ്ഞീടുമോ....

ജന്മം എനിക്കേകുമോ
മോഹം പകുത്തീടുമോ
എന്നും അണയാത്ത സ്നേഹമായ് വരുമോ....

നീ എന്റേതല്ലേ... ഞാന്‍നിന്റേതല്ലേ...
നീ എന്റേതു മാത്രമല്ലേ...

ഞാന്‍നിന്റേതല്ലേ... നീ എന്റേതല്ലേ...
നാളെ മരിച്ചാലും നമ്മളൊന്നല്ലേ....

എന്നുയിരിന്നുയിരും നീയല്ലേ...
എന്‍അഴകും മനവും നിനക്കല്ലേ..

എന്‍മിഴികള്‍തിരയും അഴകല്ലേ...
എന്‍കനവില്‍തെളിയും മുഖമല്ലേ...


എന്നെ മറന്നീടുമോ...
എന്നെ വെറുത്തീടുമോ...
നാളെ എന്നില്‍നിന്നകന്നീടുമോ.......

ഒന്നായി കഴിഞ്ഞീടുവാന്‍...
എന്നും തുണയേകുവാന്‍...
നെഞ്ചില്‍കൊതിയാലെ വന്നീടുമോ നീ......

നീ എന്റേതല്ലേ... ഞാന്‍നിന്റേതല്ലേ...
നീ എന്റേതു മാത്രമല്ലേ...
എന്റെ ഖല്‍ബായോളെ.. എന്റെ കരളായോളെ...
നാളെ മരിച്ചാലും എന്റെതല്ലേ നീ......

എന്നില്‍സന്തോഷമായി.... എന്നില്‍ആനന്ദമായി....
എന്നും മനസ്സാലെ വന്നതല്ലേ നീ...
ഞാന്‍നിന്റേതല്ലേ... നീ എന്റേതല്ലേ...
നാളെ മരിച്ചാലും നമ്മളൊന്നല്ലേ..





****************************************************


അല്ലാഹുവിന്റെ പോരിശപ്രകാശ ഗേഹമേ
ആവേശം ഹജ്ജ് ചെയ്യുന്നോരുടെ രോമാഞ്ചമേ
ഉല്ലാസമന്ദിരം പ്രപഞ്ചത്തിന്റെ മധ്യമേ
ഉമ്മുല്‍ ഖുറാ പ്രകീര്‍ത്തനം ജഗദ്‌സങ്കേതമേ

ഖല്ലാക്കവന്‍ കലാമില്‍ വാഴ്ത്ത ഹജറുല്‍ അസ്‌വദും
കനിവോടെ മുത്തം കൊള്ളുമാ മുത്തഖീങ്ങളും
അല്ലാഹുവിന്റെ പോരിശപ്രകാശ ഗേഹമേ
ആവേശം ഹജ്ജ് ചെയ്യുന്നോരുടെ രോമാഞ്ചമേ

ഖത്താബിന്‍ മന്ദിരം ത്വവാഫ് ചെയ്യും ലോകമേ
ഖൈറായമാര്‍ഗ്ഗം ഹജ്ജ് നിര്‍വ്വഹിക്കും ഭാഗ്യമേ
ഖല്ലാക്കവന്‍ കലാമില്‍ വാഴ്ത്ത ഹജറുല്‍ അസ്‌വദും
കനിവോടെ മുത്തം കൊള്ളുമാ മുത്തഖീങ്ങളും
അല്ലാഹുവിന്റെ പോരിശപ്രകാശ ഗേഹമേ
ആവേശം ഹജ്ജ് ചെയ്യുന്നോരുടെ രോമാഞ്ചമേ

ആദം നബി മുതല്‍ക്കും അമ്പിയാക്കള്‍ സര്‍വ്വരും
ആരാധിച്ചുള്ള പരിശുദ്ധമായ കേന്ദ്രവും (2)
വേദാതിവേദികള്‍ക്കും ലക്ഷ്യസ്ഥാനമാണതേ
ബൈത്തുല്‍ ഹറം ചരിത്രമേകിടുന്ന വീടതേ

അല്ലാഹുവിന്റെ പോരിശപ്രകാശ ഗേഹമേ
ആവേശം ഹജ്ജ് ചെയ്യുന്നോരുടെ രോമാഞ്ചമേ
ഉല്ലാസമന്ദിരം പ്രപഞ്ചത്തിന്റെ മധ്യമേ
ഉമ്മുല്‍ ഖുറാ പ്രകീര്‍ത്തനം ജഗദ്‌സങ്കേതമേ
ഖല്ലാക്കവന്‍ കലാമില്‍ വാഴ്ത്ത ഹജറുല്‍ അസ്‌വദും
കനിവോടെ മുത്തം കൊള്ളുമാ മുത്തഖീങ്ങളും
അല്ലാഹുവിന്റെ പോരിശപ്രകാശ ഗേഹമേ
ആവേശം ഹജ്ജ് ചെയ്യുന്നോരുടെ രോമാഞ്ചമേ

*************************************************

ഗുണമണിയായ റസൂലുല്ല
തണി പകരും ഗുരു നൂറുല്ലാ
ഇഹപരഗുരുവാം ഹബീബുല്ലാ
ഇറയോന്റെ കനിയേ സ്വല്ലല്ലാ

മര്‍ഹബാ യാ നൂറ ഐനീ
മര്‍ഹബാ ജദ്ദല്‍ ഹുസൈനി
മര്‍ഹബ മര്‍ഹബ നൂറു മുഹമ്മദ്
മര്‍ഹബ മര്‍ഹബ മര്‍ഹബാ

പതിമക്കത്തുദിച്ചൊരു മലരല്ലേ
പരിശുദ്ധ കതിരൊളി ബദ്‌റല്ലേ
പരിമള സുഗന്ധപൂങ്കാവല്ലേ
പെരിയോന്റെ ഖുദ്‌സിലെ മയിലല്ലേ (മര്‍ഹബ)

മഹ്‌ശറയില്‍ തണലായോരേ
മുറുവ്വത്ത് പെരുത്ത നബിയോരേ
ഫളീലത്തും ഫസ്വാഹത്തും മികച്ചോരേ
ശഫാ‌അത്ത് കനിയും റസൂലോരേ (മര്‍ഹബ)

ഗുണമണിയായ റസൂലുല്ല
തണി പകരും ഗുരു നൂറുല്ലാ
ഇഹപരഗുരുവാം ഹബീബുല്ലാ
ഇറയോന്റെ കനിയേ സ്വല്ലല്ലാ

**************************************

കരയാനും പറയാനും മനം തുറന്നിരക്കാനും
നീയല്ലാതാരുമില്ല കോനേ - എന്റെ
കരളിന്റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം
ചൊരിയേണമെന്റെ തമ്പുരാനേ

നേരെന്തെന്നറിയാതെ പിഴച്ചു ഞാന്‍ നടന്നേ
നേര്‍വഴി കാട്ടി പിഴവെല്ലാം പൊറുത്തീടണേ
നീറുന്ന മനസ്സില്‍ നീ കുളിര്‍ വീശിത്തരണേ
നി‌അ‌മത്തും റ‌ഹ്‌മത്തും നിറക്കെന്റെ പരനേ
പരമദയാപരനായൊരു സുബ്‌ഹാനേ- എന്‍ ഖല്‍ബിനുള്ളില്‍
പടരും വേദന്‍ തീര്‍ക്ക് നീ റഹ്‌മാനേ
അല്ലാഹുവല്ലാ-താരുമില്ല രക്ഷയെനിക്ക്
ആദിയോനെ ഇന്നെനിക്ക്
(കരയാനും...)

ആകാശം ഭൂമിയെല്ലാം പടച്ചു നീ ഭരിച്ച്
അളവറ്റോരത്ഭുതങ്ങള്‍ അവയില്‍ നീ നിറച്ച്
എല്ലാം നിന്‍ ഖുദ്‌റത്തിന്‍ കരങ്ങളാല്‍ ചലിച്ച്
ഖല്ലാഖിന്‍ ഖദ്‌റോര്‍ത്തിട്ടെന്റെ മനം തുടിച്ച്

എത്തിറയെത്തിറ അനന്തഗോളങ്ങള്‍- ഈ ദുനിയാവില്‍
കണ്ണിനുകാണാനായിരം തന്ത്രങ്ങള്‍- എല്ലാം അമൈത്ത്
പരിപാലിക്കും പെരിയവനല്ലാ
ആലിമുല്‍ ഗൈബായവനല്ലാ
(കരയാനും...)

*****************************************************

പരന്‍ വിധു ചുമ്മാ വിട്ട് ചൊങ്കില്‍ നടക്കുന്ന
ശുജ‌അത്ത് നമുക്കുണ്ട് നാട്ടിലേ
കഥയെന്തെന്നറിവുണ്ടൊ നാളെ കിടക്കുന്ന
ഖബറെന്ന് ഭയങ്കര വീട്ടിലേ

വീട്ടിലെ മെത്ത പിരിഞ്ഞ് നമുക്ക്
കാട്ടിലാറടി മണ്ണാണ്
ചേലില്‍ ചെന്ന് കിടക്ക്‍ണ നമ്മുടെ
മേലെ വരുന്നത് കല്ലാണ്

ഇലയും നല്‍ തണ്ണീരതും
ചേര്‍ത്ത് മണ്ണിനാലെ
അടവാക്കും വിടവിനെ ബാറിലെ
കനമേറും വിധം കല്ലും മണ്ണും അതിന്‍ മീതെ
മറമാടും ഖബര്‍ ബഹുജോറിലെ (പരന്‍ വിധി...)

ഇഷ്‌ടജനങ്ങളെ വിട്ട് പിരിഞ്ഞ്
കട്ടിലേറിപ്പോകുമ്പോള്‍
ഉറ്റവരെല്ലാം കരളും പൊട്ടി-
ക്കരയുന്നുണ്ടകലുമ്പോള്‍
അകലുമ്പോള്‍ ഗൃഹത്തിലെ
പെണ്ണ് പറയുന്നു ഉലകത്തില്‍ തണി
എനിക്കാരെന്ന്
(പരന്‍ വിധി...)

*****************************************

കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരക്ക കായ്‌ക്കുന്ന നാട്ടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ (2)

ആമിനയ്‌ക്കോമനപ്പൊന്‍ മകനായ്
ആരംഭപ്പൈതല്‍ പിറന്നിരുന്നു
ആ‍രംഭപ്പൈതല്‍ പിറന്ന നേരം
ആനന്ദം പൂത്തു വിടര്‍ന്നിരുന്നോ (2)

ഇഖ്‌റ‌അ‌് ബിസ്‌മി നീ കേട്ടിരുന്നോ
ഹിറയെന്ന മാളം നീ കണ്ടിരുന്നോ
അലതല്ലും ആവേശത്തേന്‍ കടലില്‍
നബിയുല്ലയൊത്ത് കഴിഞ്ഞിരുന്നോ (2) (കാഫ് മല...)

ബദ്‌റും ഹുമൈനിയും ചോരകൊണ്ട്
കഥയെഴുതുന്നത് കണ്ടിരുന്നോ
മക്കത്തെ പള്ളി മിനാരത്തിലെ
കിളി കാറ്റിനോട് പറഞ്ഞിരുന്നോ (2)

ഉഹ്‌ദിന്റെ ഗൌരവം ഇന്നുമുണ്ടോ
അഹദിന്റെ കല്പന അന്നു കണ്ടോ
വീരരില്‍ വീരനായുള്ള ഹംസ
വീണു പിടഞ്ഞതിന്നോര്‍മ്മയുണ്ടോ (2)

കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരക്ക കായ്‌ക്കുന്ന നാട്ടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ (2)

************************************************