ശിഥില ചിന്തകള്‍.... ശാന്തി മന്ത്രങ്ങള്‍ !!


മൃഗത്തോട്‌ കരുണയും മനുഷ്യരോട് ക്രൂരതയും കാട്ടുന്നവന്‍റെ കാരുണ്യ പ്രകടനം കപടം .അയാള്‍ മൃഗത്തെക്കാള്‍ ദുഷ്ടനാണ് .


ഏറ്റവും നല്ല  ഔഷധം അല്ലാഹുവിന്റെ തീരുമാനത്തിലും വിധിയിലുമുള്ളപൂര്‍ണ്ണ വിശ്വാസമാണ്‌.


ആരെയും നിന്ദിക്കരുത് അപരന്‍ എത്ര സാധുവാനെങ്കിലുംശരി, അവന്‍റെ
സഹായമാവശ്യമുള്ള അവന്‍റെ പ്രവര്‍ത്തനങ്ങള്‍ ഭീഷണിയായെക്കാവുന്ന
ഒരു കാലം വരാം


ജ്ഞാനം വിജ്ഞാനത്തെ അധര്‍മ്മത്തില്‍ നിന്നും തടയുന്നില്ലെങ്കില്‍ കാട്ടാളന്റെ അഞ്ജതയാണ് ഉദാത്ത ജ്ഞാനം .


അജഞാതമായത് അറിയലല്ല വിജ്ഞാനം അരിഞ്ഞത് പ്രയോജനപ്പെടുതലാണ് .


മഴയില്ലാത്ത ഇടി മുഴക്കങ്ങള്‍ കൊണ്ട് സസ്യങ്ങള്‍ തളിര്കില്ല ,ആത്മാര്‍ഥത ഇല്ലാത്ത പ്രവര്‍ത്തനം കൊണ്ട് നന്മ വിരിയില്ല .

അരിശതിലും പിരിശതിലും അതിരു കവിയരുത് . ശത്രു ഒരു നാള്‍ മിത്രവും മിത്രമൊരുനാല്‍ ശത്രുവുമാവാം  .


വേദനയില്ലാത്ത രോഗം എത്ര മനോഹരം ക്ഷീനിതര്‍ക്കും കഠിനാധ്വാനികള്‍ക്കും വിശ്രമ വേലയാകുമത്.


അല്ലാഹുവിനെ അനുസരിച്ചത് കൊണ്ട് ആരും ഖേദിക്കേണ്ടി വന്നിട്ടില്ല ദൈവം വെച്ച പരിതികള്‍ മാനിച്ചത് കൊണ്ട് ആരും തോറ്റിട്ടില്ല.ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തി മാനം കാതവരാരും നിന്ദ്യരായിട്ടില്ല .


സ്വന്തം മോഹങ്ങളും ഭാര്യയുടെ മോഹങ്ങളും തമ്മില്‍ ചേര്‍ച്ച യുണ്ടാവുന്നതാണ് ജീവതത്തിലെ ഏറ്റവും വലിയ വിജയം .


ജീവിതം തീരാരാവുംബോഴെ അതിന്റെ നൈമിഷികത മനുഷ്യനറിയുന്നുള്ളൂ .


മിഥ്യ കുതന്ത്ര ബുദ്ധിയായ കുരുക്കാനാണ് . സത്യം സാധുവായ ആടും അല്ലാഹുവിന്റെ സഹായമില്ലായിരുന്നുവെങ്കില്‍ സത്യത്തിനു മിഥ്യയെ   ഒരിക്കലും തോല്‍പിക്കാന്‍ ആവുമായിരുന്നില്ല .


മനസ്സിന്റെ ശാന്തിയും മനസ്സാക്ഷിയുടെ സംത്രിപ്തിയുമാണ് ഐശര്യം. ഇക്കാര്യത്തില്‍ ഓരോരുത്തര്‍ക്കും സ്വന്തമായ മാനദണ്ടമുണ്ടാവാം.


സത്യം ഒരു വാഹനമാണ് മേല്ലെയയിരികും അതിന്‍റെ പ്രയാണമെങ്കിലും തന്‍റെ അകത്തിരിക്കുന്നവനെ അത് നാശത്തിലേക്ക് എടുത്തെരിയുന്ന്നില്ല..അസത്യവും ഒരു വാഹനം തന്നെ യാത്രക്കാരനുമായ് അത് കുറെ ദൂരം സഞ്ചരിച്ച ശേഷം ഒടുവില്‍ അതവനെ നാശത്തിലേക്ക് ചെന്ന് തള്ളുന്നു .


കൊടുങ്കാറ്റില്‍ അകപ്പെട്ട പറവയുടെ സ്ഥിരതയോടെ പ്രശ്നങ്ങളെ നേരിടുന്നതാണ് ജീവിത വിജയ രഹസ്യം .


തന്‍റെ രക്ഷിതാവിനെ കണ്ടെത്തിയവന്‍ ജീവിതത്തെ മുഴുവന്‍ സുന്ദരമായ്‌ കാണുന്നു .


അല്ലാഹുവിനെ ഒരിക്കലും ധിക്കരിക്കാതവനല്ല വിശ്വാസി ധിക്കരിച്ചാല്‍ ഉടനെ പശ്ചാതാപിക്കുന്നവന്‍ .


ബുദ്ധിമാന്‍ എല്ലാറ്റിലും അല്ലാഹുവിന്റെ സാന്നിധ്യം ദര്‍ശിക്കുന്നു ..പ്രപഞ്ച സംവിധാനത്തില്‍ , അതിന്‍റെ സൗന്ദര്യത്തില്‍ സൃഷ്ടി മഹാത്മ്യത്തില്‍ അക്രമികളുടെ പീഡനത്തില്‍ വരെ .


നേര്‍ ജീവിതത്തിന്റെ തുടക്കം മഹത്വവും, മദ്ധ്യം സമാധാനവും ,അന്ത്യം സ്വര്ഗ്ഗവുമാണ് .


ബുദ്ധിമതി ചിറകുള്ള മാലാഖയാണ് . ചിറകില്‍ ഭര്‍ത്താവിനെയും വഹിച്ചു അവള്‍ പറക്കും. ബുദ്ധിഹീന കൊമ്പുള്ള ചെകുതാനാണ് കൊമ്പ് കൊണ്ടവള്‍ ഭര്‍ത്താവിനെ കുത്തി വീഴ്ത്തും .


ശുഭ പ്രതീക്ഷയോടെ പ്രപഞ്ചതിലേക്ക് നോക്കു ഓരോ അണുവിലും സൌന്ദര്യം തുടിക്കുന്നത് കാണാം വൈരൂപ്യത്തില്‍ പോലും .


വേദനയില്ലെങ്കില്‍ മനുഷ്യന് സുഖം അനുഭവിക്കാനാവില്ല വേദനയില്ലാത്ത സുഖവും സുഖമില്ലാത്ത വേദനയും നന്നേ വിരളം .

ആത്മവിശ്വാസമുള്ളവര്‍ കളവു പറയില്ല. അഭിമാനി ചതിക്കില്ല 


ഹൃദയത്തില്‍ സ്നേഹം നിറഞ്ഞാല്‍ മുഖം പ്രസന്നമാവും . ഭക്തി നിറഞ്ഞാല്‍ അവയവങ്ങള്‍ വിനീതമാവും . യുക്തി വിചാരം നിറഞ്ഞാല്‍ ചിന്ത ഹൃജുവാകും , ദേഹോച്ച നിറഞ്ഞാല്‍ വയറും ഗുഹ്യസ്ഥാനവും കലാപക്കൊടി ഉയര്‍ത്തും .


  
ലോകമാന്യത്തിനു വേണ്ടി ആരാധനകളില്‍ ഏര്‍പ്പെടുന്നവനെക്കാള്‍ നിര്‍ഭാഗ്യവാന്‍ ആരുണ്ട്‌ ? ഭൌതിക ലോകത്തിന്റെ സുഖം അയാള്‍ക്ക്‌ നഷ്ടമാവുന്നു ഒപ്പം സ്വര്‍ഗ്ഗീയ സുഖവും നിഷേധിക്കപ്പെടുന്ന്നു.



രോഗിയായ ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സുമായ് ജീവിക്കുന്നവരുണ്ട് ആരോഗ്യമുള്ള ശരീരത്തില്‍ രോഗമുള്ള മനസ്സുമായ് ജീവിക്കുന്നവരുമുണ്ട് ആരോഗ്യമുള്ള ശരീരവും,മനസുമുള്ളവര്‍ വളരെ വിരളം


പടച്ചവന്‍ വിധിച്ചത് തൃപ്തിയോടെ സ്വീകരിക്കുക ആളുകളോട് സൂക്ഷിച്ചു ഇടപഴകുക കുടുംബത്തോട് മൃതുവായ്‌ പെരുമാറുക സഹോദരങ്ങളോട് വിട്ടു വീഴ്ച അനുവര്‍ത്തിക്കുക എന്നാല്‍ പിരിമുറുക്കവും തകര്‍ച്ചയും ഒഴിവാക്കാം .


ദുര്‍വ്യയക്കരനുമായ്‌ ചങ്ങാത്തമരുത് അയാള്‍ നിന്‍റെ ധനം നശിപ്പിക്കും, പിശുക്കനുമായ്‌ ചങ്ങാത്തമരുത് അയാള്‍ നിന്‍റെ മാന്യത കെടുത്തും .


നാണയതുട്ട് കൊണ്ട്‌ പരീക്ഷിക്കാതെ ആരെയും ഭക്തനെന്നു വാഴ്തരുത്. പ്രയാസ ഘട്ടങ്ങളില്‍ തുണക്കാതവനെ ഉധാരനെന്നു സ്തുതിക്കരുത്.
പ്രശ്നങ്ങള്‍ എങ്ങിനെ കുഴുക്കഴിക്കുന്നുവെന്നു നോക്കാതെ ആര്‍ക്കും പാണ്ഡിത്യം ചാര്തരുത്. സഹാവസിക്കാതെ ആരെയും സല്‍സ്വഭാവിയെന്നു വിധിക്കരുത്. പ്രകോപിപ്പിച്ചു നോക്കാതെ പക്വമതിയെന്നു പുകഴ്തരുത്. പരീക്ഷിക്കാതെ ആരെയും വിവേകിയെന്നു ഘോഷിക്കരുത്.


സംസാരം കണ്ടാല്‍ ഏറ്റവും വലിയ യുക്തിമാന്‍. കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴാവട്ടെ പരമവിഡ്ഢി ഇത്തരക്കാര്‍ എത്ര?


കുട്ടുകാര്‍ മുന്നുവിധം നിനക്കായ് മനസ്സും കീശയും തുറക്കുന്നവന്‍. അവരെ ഉപയോഗപ്പെടുത്തുക. മനസ്സും കീശയും നിന്‍റെ മുമ്പില്‍ കെട്ടിയടക്കപ്പെടുന്നവന്‍ അവരുടെ അടുത്തേക്ക്‌ പോവരുത് .


ആയുഷ്ക്കാലതിലോരിക്കല്‍ ജയില്‍ സന്ദര്‍ശിക്കുക. എന്നാല്‍ അല്ലാഹു അനുവദിച്ച സ്വാതന്ത്രത്തിന്റെ വില മനസ്സിലാവും, വര്‍ഷത്തിലൊരിക്കല്‍ കോടതി സന്ദര്‍ശിക്കുക അല്ലാഹു പഠിപ്പിച്ച സല്‍സ്വഭാവത്തിന്റെ മേന്മയരിയാം. മാസത്തിലൊരിക്കല്‍ ആതുരാലയം സന്ദര്‍ശിക്കുക രോഗാരോഗ്യങ്ങളുടെ ദ്രിശ്ടാന്തങ്ങള്‍ ഉള്‍കൊള്ളാം ആഴ്ച്ച്ചയിലോരിക്കല്‍ ഉദ്യാനത്തില്‍ പോവുക അല്ലാഹു ഒരുക്കിയ പ്രക്രതി ഭംഗി ആസ്വദിക്കാം ദിവസത്തിലൊരിക്കല്‍ ഗ്രന്ഥശാലയില്‍ പോവുക അല്ലാഹു നല്‍കിയ ബുദ്ധിയുടെ മികവ് തിരിച്ചറിയാം .


വിചാരണ വികാരം കീഴ്പെടുതിയിട്ടില്ലാതവനാണ് വിവേകി. ജീവിത പാഠങ്ങള്‍ പഠിച്ചവനാണ് യുക്തിജ്ഞ്ജന്‍. അറിഞ്ഞതില്‍ നിന്ന് അറിയാത്തത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവനാണ് തത്വ ചിന്തകന്‍ .


ഹൃദയം കരയുമ്പോള്‍ ചിരിക്കുന്നവരും മനസ്സ് കത്തുമ്പോള്‍ പാടുന്നവരുമാണ് സൌഭാഗ്യവാന്മാര്‍.



പാപ കൃത്യത്തിനു തുനിയുമ്പോള്‍ അല്ലാഹുവിനെ ഓര്‍ത്തു       പിന്തിരിയാന്‍        ശ്രമിക്കുക.ആവുന്നില്ലെങ്കില്‍ മഹാന്മാരുടെ സ്വഭാവമേന്മകള്‍ ഓര്‍ക്കുക എന്നിട്ടും പിന്തിരിയാനാവുന്നില്ലെന്കില്‍ പാപ കൃത്യം പരസ്യമായാലുണ്ടാവുന്ന ജാള്യത ഓര്‍ക്കുക ഇനിയുമാവുന്നില്ലെന്കില്‍ മൃഗമായി പരിണമിച്ചു നിമിശത്തിലാണ് താങ്ങലുള്ളതെന്നോര്‍ക്കുക.


വികാരം രാഷ്ട്രത്തെ സൃഷ്ടിക്കുന്നു. വിവേകം രാഷ്ട്രത്തിന്റെ വേരുറപ്പിക്കുന്നുകടിഞ്ഞാണില്ലാത്ത തന്തോന്നിതരങ്ങള്‍ രാസ്ട്രതെ ശിഥിലമാക്കുന്നു.


അല്ലാഹുവിനെ ശരിക്കും ഭരമേല്‍പ്പിചിട്ടുന്ടെങ്കില്‍ ഭാവിയെക്കുറിച്ച് താങ്ങള്‍ ആശങ്കപ്പെടേണ്ട. അവന്റെ കാരുണ്യത്തില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടെങ്കില്‍ നിരാശനാവില്ല. അവന്‍റെ യുക്തിയില്‍ പരിപൂര്‍ണ്ണ തൃപ്തനാനെങ്കില്‍ അവന്‍റെ തീരുമാനങ്ങളെ ആക്ഷേപിക്കില്ല. അവന്‍റെ നീതിയില്‍ വിശ്വാസമുണ്ടെങ്കില്‍ അക്രമികളുടെ പരിണിതയില്‍ സംശയമുണ്ടാവില്ല.


പ്രതിസന്ധിയിലാണ് ആളുകളുടെ മ്ലേച്ച സ്വഭാവം പുറത്തുചാടുക പരീക്ഷനഘട്ടങ്ങളില്‍ അഭിപ്രായ സുബദ്ധത വെളിവാകുന്നു. പണതോടടുക്കുമ്പോള്‍ കപടഭക്തി പുറത്തറിയുന്നു. സ്വത:സിദ്ധമായ ഗാംഭീര്യം കൊണ്ട് കുലീനത തിരിച്ചറിയാം പ്രയാസഘട്ടങ്ങളില്‍ സ്നേഹത്തിന്‍റെ മാറ്റ് ഉരച്ചരിയാം.



ഭക്തന്റെ കണ്ണുനീര്‍കണ്ടു വന്ചിതനാവരുത്.ഭൌതിക ലോകം കൈക്കുംബിളില്‍നിന്നും വഴുതിപ്പോയത് കൊണ്ടാവാം അയാളുടെ കണ്ണ് നിറയുന്നത്. അക്രമിയുടെ പുഞ്ചിരി കണ്ടു വന്ചിതനാവരുത് നിന്റെ കഴുത്തില്‍ ചങ്ങല മുറുക്കാനായിരിക്കുമത് ചതിയന്റെ സന്ധിനിര്‍ധേശംകേട്ട് വീനുപോകരുത് നീ ഉറങ്ങുമ്പോള്‍ കടന്നക്രമിക്കനായിരിക്കാമത്.ഭാര്യയുടെ തെങ്ങലില്‍ വന്ചിതനാവരുത് താങ്ങലെ ഒതുക്കനായില്ലല്ലോ എന്ന പരിഭവം കൊണ്ടായിരിക്കാമത്.



കപട വിശ്വാസി ഒരുതരം നാടക നടനാണ് അഭിനയപാടവമുണ്ടായിട്ടും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കാന്‍ കഴിയാത്ത നടന്‍ .



മനുഷ്യന്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത അനുഗ്രഹങ്ങള്‍ കൈപ്പറ്റിയ ശേഷം ചോദിക്കുകയാനു എവിടെ ദൈവം? ഇതില്‍പ്പരം വിവരക്കേടും അതിക്രമവും മറ്റെന്തുണ്ട്?


പീടിതനെ സംരക്ഷിക്കുന്ന ഒരു യജമാനനുണ്ടെന്നു ‌അക്രമി മനസ്സിലാക്കിയിരുന്നുവെങ്കില്‍ അയാള്‍ അക്രമത്തിനു തുനിയില്ലായിരുന്നു.



പ്രതീക്ഷയില്ലെങ്കില്‍ മനുഷ്യന്‍ പ്രവര്‍ത്തിക്കുകയില്ല അപ്പോള്‍ പ്രതീക്ഷയല്ലേ ഏറ്റവും വലിയ അനുഗ്രഹം?


തന്നെ കുറിച്ച് പറയുന്നതെല്ലാം തന്‍റെ തെറ്റുകളെകുറിച്ച് ഉണര്തുപാട്ടായ്‌ കരുതുന്നവനാണ് വിവേകി. വിഡ്ഢിയാവട്ടെ എല്ലാം ഉപദ്രവമായ്‌ ക്കാണുന്നു.


സ്വന്തത്തെ കുറിച്ച് അമിതമായ്‌ സംസാരിക്കുന്നത് തനിക്ക് തന്നെക്കുറിച്ച് തന്നെ വിശ്വാസമില്ല എന്നതിന്റെ തെളിവാണ്.


അധിക പേരും വീട്ടില്‍ പരുഷവും നാട്ടില്‍ മൃതുലഭാവത്തോടെ നടക്കുന്നവരുമാണ്.


ഇങ്ങോട്ട് മോശമായ്‌ പെരുമാറിയ ആളുകളോട്‌ അതെ ഭാഷയില്‍ തിരിച്ചടിക്കണമെന്നില്ല എല്ലാവരും മോശക്കരാവുന്നതിനെക്കാള്‍ ഉത്തമമല്ലേ
കുറച്ചു പേരെങ്കിലും മാന്യത കാണിക്കല്‍.



മക്കളെ നല്ല രൂപത്തില്‍ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുക. അവര്‍ക്കായ്‌ ബാക്കി വെക്കാവുന്ന ഏറ്റവും നല്ല സമ്പത്ത് അതാണ്. താങ്കളുടെ മരണ ശേഷം അവര്‍ക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പുള്ള പൈതൃര്കം താങ്കളുടെ വിജ്ഞാനവും ജന സേവനവുമാണ്.  


നേതൃത്വത്തിലേക്ക് പാഞ്ഞടുകരുത് താങ്കളതിന് ശരിക്കും യോഗ്യനാനെങ്കില്‍ കാലം താങ്ങളെ മുന്നോട്ട് കൊണ്ട് വരും. അയോഗ്യനാനെങ്കിലോ താങ്കളുടെ ന്യുനതകള്‍ മാലോകരറിയാന്‍ ഇടയാവാത്തത് ഭാഗ്യമെന്നു കരുതുക.


താങ്കള്‍ സമീപിക്കുക, കീഴ്വനക്കത്തോടെ.. പ്രപഞ്ച നാഥനെ അഭിമാനത്തോടെ അവന്റെ ശത്രുക്കളെ ..വിനയത്തോടെ അവന്റെ ദാസന്മാരെ.


അഞ്ചിടങ്ങളില്‍ മര്യാദ പാലിക്കുക: ആരാധന കേന്ദ്രങ്ങളില്‍ വിജ്ഞാന സദസ്സുകളില്‍, മഹാന്മാരുമായുള്ള കൂടിക്കാഴ്ചകളില്‍, നേതാക്കളുമായുള്ള സംഭാഷണത്തില്‍, അപരിചിതരുമായുള്ള ഇടപഴലില്‍.


എത്ര ചെറിയ അനുഗ്രഹതെയും അവഗണിക്കരുത്. അത് അത്യാവശ്യമാവുന്ന ഒരു നാള്‍ വന്നേക്കാം.


ആഗോള തിന്മയുടെ അച്ചുതണ്ട് മുന്നെണ്ണം ഇബ്ലീസ്‌, സ്ത്രീ, സമ്പത്ത്. ഇവ ചേര്‍ന്നതാണ് നന്മയുടെ അച്ചുതണ്ടും മുന്നെണ്ണം വിവേകം,സ്ത്രീ,സമ്പത്ത്.


ഒഴുകുന്ന കുറഞ്ഞ വിജ്ഞാനം കെട്ടി നില്‍കുന്ന പറന്ന വിജ്ഞാനതെക്കള്‍ നന്ന്,


രോഗം മുഖേന ആരോഗ്യത്തിന്‍റെവിലയറിയുന്നു. ആരോഗ്യം മൂലം രോഗത്തിന്‍റെ അപകടം വിസ്മരിക്കുന്നു.


ഭോജനം,ജീവിതനിലവാരം,സന്തോഷം,സന്താപം,ജോലി,വിശ്രമം,ഔദാര്യം,പിശുക്ക്,സ്നേഹം, വെറുപ്പ്‌ ...ഇവയെല്ലാറ്റിലും മിതത്വം പാലിക്കുക,ഒരിക്കലും രോഗം വരില്ല.


രോഗംമൂലം പ്രയാസപ്പെടുമ്പോള്‍ ഓര്‍ക്കുക, താങ്കളെക്കാള്‍ പ്രയാസപ്പെടുന്ന രോഗികളെരെയുണ്ട്‌. താങ്കള്‍ക്ക് ബാധിച്ച രോഗം തനിക്കായിരുന്നുവെങ്കില്‍ എന്ന് അവരില്‍ ഓരോരുത്തരും കൊതിക്കുന്നു.ഈ സാധ്വിചാരതിലൂടെ മനസ്സംത്രിപ്തി വീണ്ടെടുക്കാം.


ദ്രവിച്ച പുല്‍പായയില്‍ ആരോഗ്യത്തോടെ കിടന്നുരങ്ങുന്നതാണ് രോഗിയായി സ്വര്‍ണ്ണകട്ടിലില്‍ എരിഞ്ഞോടുങ്ങുന്നതിനെക്കാള്‍ നല്ലത്.


വിഡ്ഢിയുടെ സഹവാസം വിഷപ്പാമ്പിന്‍റെ സഹവാസമാണ്. എപ്പോഴാണ് കടിയെല്‍ക്കുക എന്നറിയില്ല.


ചിലയാളുകള്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാണ്‌.


ആത്മാവിനെ അവഗണിച്ചു ശരീരത്തെ പോഷിപ്പിക്കുമ്പോള്‍ മനുഷ്യന്റെ മൃഗ ഭാവം ശക്തിപ്പെടുന്നു. ആത്മാവിനെ അവഗണിച്ച് ബുദ്ധിയെ പോഷിപ്പിക്കുമ്പോള്‍ പൈശാചിക ഭാവം ശക്തിപ്പെടുന്നു.അതിനാല്‍ ഋജുവായ ചിന്തയിലൂടെ ബുദ്ധിയെ പോഷിപ്പിക്കുക. വിചാരതിലൂടെ ആത്മാവിനെയും, അപ്പോള്‍ മനുഷ്യന്‍റെ മാലാഖ ഭാവം ശക്തിപ്പെടുന്നു.


ജ്ഞാനശൂന്യരായ കടുംപിടുതക്കാര്‍ അവര്‍ക്ക് അഭിപ്രായം മാറ്റുകയെന്നത് തല മാറ്റുന്നത് പോലെയാണ് ..അവരെ ബോധ്യപ്പെടുത്താന്‍ മേനക്കെടരുത്.പാഴ്വേലയാനത്.


ഖുര്‍ആന്‍ വചസ്സുകള്‍ കേട്ടിട്ടും ഹൃദയത്തില്‍ ഭക്തിയുണരാത്തവര്‍. തെറ്റുകലോര്‍മ്മ വന്നിട്ടും ദു:ഖിക്കാത്തവര്‍...ഗുണപാടങ്ങള്‍ ഏറെയുണ്ടായിട്ടും ഉള്‍കൊള്ളത്തവര്‍..വിപത്തുകള്‍ ഒത്തിരി കണ്ടിട്ടും വേധനിക്കാത്തവര്‍..പണ്ഡിതന്‍മാര്കൊപ്പമിരുന്നിട്ടും പഠിക്കാത്തവര്‍...തത്വ ജ്ഞാനികളുടെ സഹാവാസമുണ്ടായിട്ടും ബോധ്യപ്പെടാത്തവര്‍...മ്ഹാന്മാരെപ്പറ്റി വായിച്ചിട്ടും കര്മോത്സഹരാവാത്തവര്‍...അവര്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്ന മൃഗങ്ങളാണ്...., സംസാരത്തില്‍ മനുഷ്യരാനെങ്കിലും.


സ്ഥിരതയില്ലാത്തവിവാഹം വിഡ്ഢിത്തമാണ്. വാത്സല്യമില്ലെങ്കില്‍ സന്താനോല്പാദനം വെറും ബ്രാന്ധന്‍ വേലയാണ്. മത ബോധാമില്ലെങ്കില്‍ വീട് നിര്‍മ്മാണം തമാശയാണ്.



ദാമ്പത്യത്തിന്റെ ഭാരമോര്‍ത്തു വിവാഹം താമസിപ്പിക്കരുത്. അവിവാഹിതനായിക്കഴിയുന്ന ഒരറ്റ ദിവസത്തെ പ്രയാസങ്ങള്‍ ചിലപ്പോള്‍ പരവ്വതങ്ങള്‍ക്ക് പോലും താങ്ങാനാവില്ല.ഉണ്ടായേക്കാവുന്ന ചിലവുകലോര്‍ത്തും വിവാഹം താമസിപ്പിക്കരുത്. ദാമ്പത്യ ജീവിതത്തിനു ചിലവാക്കുന്നത് കൃഷിക്കും വിത്തിനും ചിലവാവുന്നത് പോലെയാണ്. അവിവാഹിതനായിരിക്കെയുള്ള ധന വ്യയ്വം കടലില്‍ കൃഷി ചെയ്യുന്നതിന് തുല്യം.


പിന്ചോമനയോടു ഏറ്റവും വാത്സല്യം പ്രകടിപ്പിക്കുന്നത് മാതാവാണ്.അവന്‍റെ താല്‍പര്യങ്ങള്‍ കുടുതല്‍ അറിയുന്നത് പിതാവും. രണ്ടും കുട്ടിക്ക്‌ ലഭ്യമാക്കിയത് അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹവും.


നന്മയും തിന്മയും കൂടപ്പിരപ്പുകലാണ് തിന്മയിലിതിരി കലരാതെ നന്മ പുലരില്ല. തിന്മായിലാവട്ടെ ഇത്തിരി നന്മ എപ്പോഴുമുണ്ടാവും. അത് അല്ലാഹുവിന്‍റെ തീരുമാനമാണ്.



നാല് കാര്യങ്ങള്‍ കൊണ്ട് ദൈവികാസ്ഥിത്വം തെളിയിക്കാം. ഒന്ന്, മനുഷ്യ ബുദ്ധിയുടെ സൃഷ്ടി രണ്ട്,‌ പ്രകൃതിയുടെയും ജന്തു ലോകത്തിന്റെയും സൌന്ദര്യം മുന്ന്, മഹത്തായ ഈ പ്രാപഞ്ചിക വ്യവസ്ഥിതിയുടെ കൃത്യത നാലു, ദുഷ്ക്രിതരുടെയും അതിക്രമികലോടുമുള്ള പ്രതികാരത്തിലെ നീതി.


ഇന്ന് നിങ്ങള്‍ പിശാചായി കാണുന്ന ചിലരെ നാളെ മലാഖമാരായി അന്ഗീകരിക്കേണ്ടി വരുന്നു. ഇന്ന് താങ്കള്‍ ചിലരുടെ മുന്നില്‍ സവിനയം തല കുനിക്കുന്നു നാളെ നിര്‍ദയം അവരുടെ തലയ്ക്കു ചവിട്ടേണ്ടി വരുന്നു. ഇന്ന് താങ്കള്‍ ചിലരെ പേടിക്കുന്നു. നാളെ അവരെ വിട്ടു പിരിയാനവാതെ വിഷമിക്കുന്നു. ഇന്ന് നിങ്ങള്‍ കയ്യാമം വെച്ച് നടത്തിക്കുന്ന ചിലര്‍ നാളെ താങ്കളുടെ ജീവിത ഗതി തീരുമാനിക്കുന്നു... മനുഷ്യന് ഒരവസ്ഥയും സ്ഥിരമല്ല,


കല കൊണ്ട് ആരും ആരെയും തോല്‍പിച്ചിട്ടില്ല. ശക്തി കൊണ്ടേ തോല്പിച്ചിട്ടുളളൂ.കലയെ ശക്തി സ്രോതസ്സായ് പരിഗണിക്കുന്നത് വഴി തെറ്റിക്കലാണ്.


കല മുഴുവന്‍ തിന്മയല്ല, മറിച്ചു അതില്‍ നന്മയും തിന്മയുമുണ്ട്. തിന്മയ്ക് പ്രചോതനമേകുന്നത് തിന്മ തന്നെ!!


ഏറ്റവും വലിയ ഭീരുത്വം ആളുകളെ പേടിച്ചു സത്യം പരയാതിരിക്കലാണ്.


ആത്മീയ ചിന്ത അനന്തരമായ സന്തോഷം പ്രദാനം ചെയ്യുന്നു ഭൌതിക ചിന്ത ഒടുങ്ങാത്ത ആവശ്യങ്ങള്‍ നിരത്തുന്നു. അവയിലതികവും സഫലമാവാറില്ല.


വെള്ളമുള്ളിടത് പച്ചപ്പുണ്ടാവുന്നു. വിശ്വസമുള്ളിടത് സല്‍കര്‍മ്മവും!


കുടുംബതോടോപ്പമുള്ള കുറച്ചു നേരത്തെ ഉല്ലാസം തങ്ങളുടെ കുറെയേറെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.


വിശന്ന കണ്ണുകള്‍ വിശന്ന വയരിനെക്കാള്‍ തീഷ്ണമായിരിക്കും വയറിനു മതി വരുമ്പോള്‍ നിര്ത്തുന്നു. കണ്ണുകല്ക്കാവട്ടെ തിന്നുന്തോരും വിഷപ്പേരുന്നു.


നമ്മുടെ സമ്പത്തിന്റെ പകുതി ഭാര്യമാരുടെ അലങ്കാരത്തിനും ബാക്കി ശത്രുവിന്റെ കീശയിലെക്കും പോവുന്നു.


ഇസ്ലാം നിര്‍ദേശിക്കുന്ന പെരുന്നാളിന്റെ പൊരുള്‍ മുസ്ലിന്കള്‍ ശരിക്കും ഉള്‍കൊണ്ടിരുന്നുവെങ്കില്‍ ആ ദിവസം അവരുടെ ദേശത്തിന്റെ മോചനം സാധിക്കുന്ന മഹത്തായ സുധിനമായേനെ.


ഈ ലോകത് ഒരു പിതാവിന്റെ ഭാഗ്യ ചിന്ഹം മക്കളാണ്. മക്കള്‍ ചീത്തയാവുന്നതോടെ അയാള്‍ നിര്ഭാഗ്യവാനവുന്നു; അയാള്‍ക് സമ്പത്തും സ്ഥാനമുണ്ടെങ്കിലും.


മക്കളോടുള്ള പരുഷ പെരുമാറ്റം അവരില്‍ അനുസരണക്കേട്‌ വളര്‍ത്തുന്നു. അമിത ലാളന അച്ചടക്കരാഹിത്യവും ആ രണ്ടു ദുര്‍ ഭൂതങ്ങളുടെ മടിത്തട്ടിലാണ് കുറ്റ വാസന വളരുന്നത്.


ചിലര്‍ ആണ്‍ മക്കളെ സ്നേഹിക്കുന്നു. പെണ്മക്കളെ വെറുക്കുന്നു. എന്നാല്‍ അധിക പേര്‍ക്കും സന്തോഷമേകിയത് പെണ്മക്കളാണ്.


മകനെ ചീത്ത സ്നേഹിതനില്‍ നിന്നകറ്റുക പകര്‍ച്ച വ്യാധിയില്‍ നിന്ന് അകറ്റുപോലെ, ചെറുപ്പത്തിലെ അത് തുടങ്ങുക അല്ലാത്തപക്ഷം രോഗം പറക്കും ചികിത്സ എശുകയില്ല.


ഓരോ പിതാവും ദിവസതിലൊരു ഭാഗം സന്താന പരിപാലനത്തിന് നീക്കി വെച്ചിരുന്നെങ്കില്‍ പിതാക്കള്‍ക്ക് മക്കളുടെ കാര്യത്തില്‍ വിഷമിക്കേണ്ടി വരില്ലായിരുന്നു.


ഇഹ ലോകത്ത് ഭാര്യയെ കിട്ടുന്നത് ഭര്‍ത്താവിന്‍റെ ഭാഗ്യമാനുസരിച്ചാണ്. തിരഞ്ഞെടുപ്പ് എത്ര സുക്ഷ്മമാനെങ്കിലും,ഭാര്യയെ തീരുമാനിക്കുക എന്നത് പ്രപഞ്ച നാഥന്റെ വിധി പ്രഭാവം തന്നെ !!


താങ്കളുടെ ദൃഷ്ടിയില്‍ ഭാര്യയുടെ ദുര്‍ഗുണങ്ങള്‍ മികച്ചുനിന്നാല്‍ അന്നേരം അവളുടെ സത്ഗുണങ്ങള്‍ ഓര്‍ക്കുക. അല്പമെങ്കിലും സത്ഗുണങ്ങള്‍ ഇല്ലാത്ത ഭാര്യമാര്‍ അപൂര്‍വ്വം.


അല്ലാഹുവിനു വേണ്ടി കോപിക്കുമ്പോള്‍ ഒരാളുടെ സ്ഥാനമാനങ്ങള്‍ക്ക് ഔന്നിത്യമേരുന്നു.ഭൌതിക നേട്ടതിനായുള്ള കോപം സ്വന്തത്തെ നശിപ്പിക്കുന്ന അഗ്നിയാനത്രേ.


ഇഷ്ടപ്പെടാത്തതിനോക്കെയും ദേഷ്യം പിടിക്കുന്നതു ശീലമാക്കിയാല്‍ താങ്കള്‍ക്ക് ഒരിക്കലും ശാന്തനാവാന്‍ കഴിയില്ല.


എല്ലാം താനിചിക്കുന്നത് പോലെ ആയെങ്കിലെ തൃപ്തനാവുമെങ്കില്‍ താങ്കള്‍ക്കു ഒരിക്കലും തൃപ്തി ലഭിക്കയില്ല.
അറിയാത്തത് അറിയുന്നതിലുപരി അറിയുന്നത് ഓര്‍ക്കുകയാണ് സന്തോഷമായിട്ടുള്ളത്. മനുഷ്യന്റെ മിക്ക പ്രശ്നങ്ങള്‍ക്കും കാരണം അറിയുന്ന യാതര്ത്യങ്ങളുടെ വിസ്മൃതിയാണ്.


വ്യക്തി ഒറ്റയ്ക്കാവുമ്പോള്‍ ഏറ്റവും ഉത്തമാനായിരിക്കും..കൂട്ടതിലാവുമ്പോള്‍, ഏറ്റവും മോശക്കാരനും..


പെണ്ണിന്റെ കാര്യം വിചിത്രം തന്നെ. പുരുഷനേക്കാള്‍ ദുര്‍ബലയായിട്ടും അവള്‍ അവന്റെ മേല്‍ ആധിപത്യം ചെലുത്തുന്നു. അവളെക്കാള്‍ അതിക്രമിയായ്ട്ടും അവനോട് ഏറ്റവും കരുണ കാണിക്കുന്നു. പുരുഷന്‍ തന്നെക്കാള്‍ ചതിയനായിട്ടും അവള്‍ അവനോടു ഏറ്റവും കൂറു പുലര്‍ത്തുന്നു.പുരുഷനേക്കാള്‍  ഏറ്റവും കുടുതല്‍ മാനസിക ശാന്തി അനുഭവിച്ചിട്ടും അവള്‍ക്കാന് പരാതി കുടുതല്‍. കുട്ടികള്‍ പുരുഷനിലെക്കാന് ചെര്‍ക്കപ്പെടുന്നുവെങ്കിലും



സൌന്ദര്യ റാണികള്‍ നാളുകള്‍ക്ക്‌ ശേഷം വിസ്മൃതരാവുന്നു ശാസ്ത്രജ്ഞകളും കണ്ടുപിടിത്തക്കാരികളും മഹാന്മാര്‍ക്ക് ജന്മമേകിയ മാതാക്കളുമാവട്ടെ സ്മരിക്കപ്പെടുന്നു; മനുഷ്യന്‍ ചരിത്രം വായിക്കുന്ന കാലമത്രെയും.



ഏതൊരു മനുഷ്യനുമുണ്ട് ദുഖവും വേദനയും സങ്കടവും എന്നാല്‍ ക്ഷമിക്കുകയും ജീവിതത്തില്‍ സംതൃപ്തി കൊളളുകയും ചെയ്തവന് ദൈവത്തിങ്കല്‍ പ്രതിഫലം ലഭിക്കുന്നു. ദേഷ്യപ്പെടുകയും െചാടിക്കുകയും ചെയ്തവന് ദൈവിക വിധിയെ തടഞ്ഞു നിര്‍ത്താനാവില്ലെന്ന് മാത്രമല്ല ദുഖ വേദനനാധികള്‍ ഭാരമായ്‌ ഭവിക്കുകയും ചെയ്യുന്നു.



സത്യത്തിനു അനുയായികള്‍ വിരളമായിരിക്കും. പക്ഷെ ശക്തിയുറ്റ സഹായികളുണ്ടാവും. അസത്യത്തിന് അനുയായികള്‍ ഏറെയുണ്ടാവാം.പക്ഷെ സഹായികള്‍ ദുര്‍ബലരായിരിക്കും.



മുന്ന് കാര്യങ്ങള്‍ക്ക് കൊതി മുക്കുംബോഴാനു സത്യം കൈ വിട്ടു പോവുന്നത് പേരിനും പെരുമയ്ക്കും വേണ്ടിയുള്ള കൊതിയാനൊന്നു, രണ്ടാമത് സമ്പത്തിനും സ്വാധീനതിനുമുള്ള കൊതി, മുന്നാമത് ആസ്വദിക്കാനും ആനന്ധിക്കനുമുള്ള കൊതി.




ആളുകള്‍ക്കിടയിലുള്ള മിക്ക പ്രശ്നങ്ങളും തര്‍ക്കങ്ങളും അവരുടെ ഇച്ചയുടെയും മോഹങ്ങളുടെയും സൃഷ്ടിയായിരിക്കും.




പണ്ഡിതന്മാരുടെ ഏറ്റവും മികച്ച സ്വഭാവം വിനയമാണ്. അഹങ്കാരത്തിന്റെയും ആത്മഭ്രമത്തിന്റെയും സ്വഭാവമാണെങ്കില്‍ മനസ്സിലാക്കുക അത്ര തന്നെ അളവില്‍ അയാള്‍ക്ക്‌ അഹങ്കാരത്തിന്റെയും ആത്മഭ്രമത്തിന്റെയും  വിവരക്കുരവുണ്ടെന്നു.



വിജ്ഞാനത്തിന്റെ ഏറ്റവും മികച്ച ഫലം ജീവിത ശുദ്ധിയും ആത്മാഭിമാനവുമാണ്‌. അതിനാല്‍ വേണ്ടാതരം  പ്രവര്‍ത്തിക്കുകയും
അധികാരികളുടെയും സ്വാധീനമുല്ലവരുടെയും മുമ്പില്‍ ആത്മ നിന്ദ നടത്തുകയും ചെയ്യുന്ന വിജ്ഞനെ കണ്ടാല്‍ ഉറപ്പിക്കുക അയാള്‍ പുക്കുകയോ കായ്ക്കുകയോ ചെയ്യാത്ത പാഴ്വൃക്ഷമാണ്.


മുന്ന് കാര്യങ്ങള്‍ അതിരില്ലാത്ത പണ്ഡിതന്‍റെ വിജ്ഞാനം തികവു നേടില്ല, . ഭക്തിയുള്ള മനസ്സ്. തിരിച്ചറിവുള്ള ഹൃദയം. ജനസമ്മതി നേടിയ സ്വഭാവം.



സ്വന്തം അവകാശത്തില്‍ വിട്ടു വീഴ്ച ചെയ്യുക സമുദായത്തിന്റെ അവകാശത്തില്‍ ശാട്യം പിടിക്കുക എങ്കില്‍ അല്ലാഹുവിങ്കല്‍ മാന്യനായ ദാസനും സമുഹത്തില്‍ നേരായ പൌരാനുമാവം.

മോഹിപ്പിക്കുന്ന പലതും കിട്ടാത്തതിന്റെ പേരില്‍ നാം വ്യസനിക്കുന്ന സന്ദര്ബങ്ങലെത്ര , പക്ഷെ താമസം വിനാ നാം മനസ്സിലാക്കുന്നു, അത് കിട്ടാത്തത് എത്ര നന്നായെന്ന്.


അല്ലാഹുവിന്റെ കാരുണ്യത്തിലും യുക്തിയിലും ദൃഢ ബോധ്യമുള്ളവര്‍ ദൈവത്തിന്റെ കൈ സര്‍വ്വ വിധ നന്മയിലേക്കും തന്നെ നയിക്കുന്നതായും സര്‍വ്വ വിധ ഉപദ്രവങ്ങളില്‍ നിന്നും അകറ്റുന്നതായും തിരിച്ചറിയുന്നു.
ഇഷ്ടമില്ലാത്ത സംഗതിയില്‍ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ സുത്രങ്ങളും വിഫലമാവുമ്പോള്‍ ദൈവിക വിധിയില്‍ സായുജ്യമടയുക. ദുഖിതരുടെ നെടു വീര്‍പ്പുകള്‍ പ്രാപഞ്ചിക ചലനങ്ങളെ പിടിച്ചു നിര്തുകയില്ല .


ഓരോ മനുഷ്യരും മോഹിച്ചതെല്ലാം കിട്ടിയെങ്കില്‍ ഞമ്മളില്‍ ചിലര്‍ ചിലരെ തിന്നെനെ.


പ്രശസ്തിക്കായ്‌ മനുഷ്യന്‍ ആത്മാര്‍പ്പണം ചെയ്യുന്നു. അത് നേടിക്കഴിഞ്ഞാല്‍ പിന്നെ അതിനോട് വിരക്തി കാണിക്കുന്നു.

ഏതു സങ്കതിയിലും ഏറ്റവും മികച്ചത് കൊണ്ടേ ത്രിപ്തിപ്പെടുന്നുവെന്ന നിലപാട്‌ ആത്മ ധൈര്യത്തിന്റെ ലക്ഷണമാണ്.

ധുന്യാവ് തന്നെ തേടി വരുമ്പോള്‍ മുഖം തിരിക്കുന്നത് വിരക്തിയുടെ അടയാളമാണ്.


ഉറപ്പില്ല്ലാത്ത കാര്യങ്ങളില്‍ സൂക്ഷ്മത പാളിക്കള്‍ ദൈവ ഭക്തിയുടെ അടയാളങ്ങളാണ്.

ഭീതിപ്പെടുതിയാലും , പ്രീതിപ്പെടുതിയാലും, കൊതിപ്പിചാലും മടുപ്പിചാലും വാക്കില്‍ ഉറപ്പിച്ചു നില്‍ക്കുക എന്നത് സത്യാ സന്ധതയുടെ ലക്ഷണമാണ്.


ആളുകളോട്  ചെയ്യാന്‍ പറയുന്നത്  സ്വയം അനുഷ്ടിക്കുക എന്ന നിഷ്ഠ യുക്തി ബോധത്തിന്റെ ലക്ഷണമാണ്.


ആളുകളോട്‌ മാന്യമായി പെരുമാറുക എന്നത് ദൈവ                       ലക്ഷണമാണ്.

സ്വന്തം വീട്ടില്‍ ഏറ്റവും നല്ല സ്വഭാവതിനുടമയാവുക എന്നത് സല്‍
സ്വഭാവത്തിന്റെ ലക്ഷണമാണ്.


ജയിച്ചു നില്‍ക്കുമ്പോള്‍ അഹങ്കരിക്കതിരിക്കുക എന്നത് വിനയത്തിന്റെ അടയാളമാണ്.

ആളുകളോട് അളവറ്റു ആവലാതി പറയാതിരിക്കല്‍ ക്ഷമയുടെ ലക്ഷണമാണ്.

ഇങ്ങോട്ട് നന്മ ചെയ്തവന്റെ കാര്യത്തില്‍ തന്റെ ഭാഗത്ത്‌ നിന്ന് വീഴ്ച പറ്റിയാല്‍ ലജ്ജിക്കുകയെന്നത് നന്ദി ബോധത്തിന്റെ ലക്ഷണമാണ്. 

പലതില്‍ നിന്നും നാം ഒളിച്ചോടുന്നത് അതിനെ അഭിമുഖീകരിക്കാന്‍ ശക്തിയില്ലതതിനാലാണ് .


ജനങ്ങള്‍ക്ക്‌ മുംബായിതന്നെ കാണുന്നവനെ ജനങ്ങള്‍ കാണുകയില്ല.


കാറ്റില്‍ കൊമ്പിളകാത മരം വേര് ചീഞ്ഞതായിരിക്കും. ദുരന്തങ്ങളില്‍ പിടയ്കാത്ത മനസ്സ് മനുഷ്യത്വം മരവിച്ചതായ്യിരിക്കും.


സഹോദരങ്ങളോട് അഹന്ത നടിക്കുന്നവര്‍ താനറിയാതെ തന്നത്താന്‍ നിന്ധിക്കുകയാണ്. ജനങ്ങളോട് അഹന്ത കാണിക്കുന്നവന്‍ താനറിയാതെ തന്നത്താന്‍ കുഴിച്ചു മൂടുകയാണ്.


കുനിഞ്ഞും തലതാഴ്തിയും മധുരവാക്ക് മോഴിഞ്ഞും വിനയം കാണിക്കുന്നവന്റെ വലയില്‍ വീഴരുത്. അയാള്‍ ഏറ്റവും വലിയ അഹങ്കാരിയും, ആത്മഭ്രമതിനടിമയും ആവാം. വേണമെങ്കില്‍ ആ അഹന്തയെ തോട്ടോന്നു കളിച്ചു നോക്കുക.ഉടനടി അയാളുടെ തനി സ്വഭാവം പുറത്തു ചാടുന്നു.


ചീത്ത നിലത്ത് നന്മ മുളചേക്കാം..നല്ല നിലത്ത് ചീത്തയും .


ഭൌതിക കാര്യങ്ങള്‍ ചിട്ടപ്പെടുതാത്ത മതം ഭൌതിക ലോകത്തിനു കൊള്ളില്ല. പാരത്രിക കാര്യങ്ങള്‍ പ്രതിപാതിക്കാത്ത മതം പരലോകത്ത്  രക്ഷയില്ല. ഇഹലോകത്ത് ക്ഷേമവും പരലോകത്ത് മോക്ഷവും ഉറപ്പാക്കുന്ന മതമാണ്‌ ഏറ്റവും നല്ല മതം.


മതത്തെ കുറിച്ചുള്ള അജ്ഞത പൈശാചിക വിളയാട്ടങ്ങളുടെ വിളനിലമാണ്. ദാരിദ്രം ധിക്കാരികളുടെയും, ചൂഷകരുടെയും താന്തോന്നിതരങ്ങള്‍ക്ക് അനുകുല സാഹചര്യമൊരുക്കുന്നു.


ശക്തമായ തെളിവിന്റെ പിന്ബലമുണ്ടായിട്ടും സത്യത്തോട് പുറം തിരിഞ്ഞു നില്‍കുന്നത് വിഡ്ഢിയുടെ സ്വഭാവമാണ്. സത്യം തുറന്നു പറയാന്‍ ശേഷിയുണ്ടായിട്ടും നിശ്ശബ്ദത പാലിക്കുന്നത് പിശാചുക്കളുടെ രീതിയാണ്. സത്യം പകല്‍ പോലെ വ്യക്തമായിട്ടും അതിനു നേരെ ഉദ്ധത നടിക്കുന്നത് ആത്മ ഭ്രമം പുണ്ടാവരുടെ നടപടിയാണ്. സത്യത്തെ പിന്തുണക്കുന്നവര്‍ ഏറെയുണ്ടായിട്ടും അതിനെ കൊച്ചാക്കി നിന്ധിക്കുന്നത് നശിക്കാന്‍ വെമ്പുന്ന എകാതിപതികളുടെ സ്വഭാവമാണ്.


സത്യത്തിന്റെ രുചിയാസ്വാധിച്ചവര്‍ അതിന്റെ മാര്‍ഗ്ഗത്തിലുള്ള പ്രയാസങ്ങളെ നിസ്സാരമായ്‌ കാണുന്നു.


മുള്ളുകള്‍ വിതരാനെളുപ്പ്മാണ് അവ പെരുക്കിയെരിയുക പ്രയാസകാരവും.


സത്യത്തെ കൊചാക്കിയവാന്‍ സത്യത്തിന്റെ മുമ്പില്‍ കൊച്ചയിപ്പോവുന്നു .


ആദ്യം സല്‍സ്വഭാവം. പിന്നെ വിജ്ഞാനവും യോഗ്യതയും വ്യക്തികളുടെയും ഭരണകൂടങ്ങളുടെയും ബഹു ജനങ്ങളുടെയും സന്തോഷത്തിന്റെ താക്കോല്‍ അത് മാത്രമാണ്.


വ്യക്തിയുടെ ഭാഗത്ത്‌ നിന്ന് സമുഹതിനുള്ള പ്രയോചനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അയ്യാല്കുള്ള അസൂയക്കാര്‍ കുടും ഒപ്പം അയ്യാളെ സ്നേഹിക്കുന്നവരും കുടും.


കായ്ക്കുന്ന വൃക്ഷതിലേക്ക് ആളുകള്‍ ഉറ്റു നോല്കുന്നു, ഹൃദയങ്ങള്‍ ആകാംക്ഷഭരിതമാവുന്നു. നാവുകളില്‍ കൊതിയുരുന്നു. വൈകാതെ അതിനു നേരെ കല്ലുകള്‍ ചീഞ്ഞിപ്പഞ്ഞു വരുന്നു തുര് തുരാ..


അളവറ്റ അനുയായ്കള്‍ അവര്‍ക്ക് നേതാക്കളില്ല . അല്ലെങ്കില്‍ അതിക നേതാക്കളും സന്തര്ഭതിന്നോത് ഉയരാന്‍ പ്ര്രാപ്തിയുല്ലവരല്ല.ഇതാണ് ഇസ്ലാമിക പ്രസ്ഥാനാതിന്റെ പ്രതിസന്തി.

പ്രവാചക ചരിതം ആഴത്തിലും അക ക്കാണ്ണ്‍ കൊണ്ടും പടിക്കയാണ് പ്രസ്ഥാന നേതാക്കളുടെയും അനുയായികളുടെയും നിര്‍ബന്ത ബാധ്യതയാണ്.

ആളുകളുടെ പ്രകൃതം മാറ്റുക അസാധ്യം..രൂപം മാറ്റുക അസാധ്യമായത് പോലെ ദൈവം അവനുദ്ധെശിക്കും വിധം സൃഷ്ടിച്ച ഒരാളെ മനുഷ്യന് താനുധേഷിക്കും വിധം മാറ്റാന്‍ സാധ്യമല്ല.

അപ്രശാസ്തരായി നാം തുടങ്ങുന്നു..പിന്നെ പ്രശസ്തരാവുന്നു ..തുടര്‍ന്ന് മന്‍മറയുന്നു ഒടുക്കം സന്തുഷ്ടരാവുന്നു. അല്ലെങ്കില്‍ സന്തപ്തരാവുന്നു. അങ്ങിനെയാണ് ജീവിതം.

ധുഷ്ടര്‍ക്കിടയിലുള്ള ഭിന്നിപ്പ് അവരുടെ ഒടുക്കതിന്റെ തുടക്കമാണ്.

വിഡ്ഢിയായ പരിഷ്കര്‍ത്താവ് മാത്രമേ സമുദായത്തെ അതിന്റെ വേരുകളില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ശ്രമിക്കു ..

ഭാരം നിന്റെ പിരടിയെ ഞെരുക്കിയാല്‍ അതിനെ വിധിയുടെ കൈകളില്‍ ഏല്‍പ്പിക്കുക .

കണ്ണ് ചിമ്മിക്കൊണ്ടോ..കൈ കൊണ്ട് കണ്ണ് ചിമ്മിയോ താന്‍ സൂര്യനെ കാണുന്നില്ലെന്ന്  വാദിക്കാം.. പക്ഷെ അതിന്റെ പ്രകാശത്തെ നിഷേധിക്കാനാവില്ല. വേണമെങ്കില്‍ ഇരുട്ടിലിരുന്നു സൂര്യനെ കാണാതിരിക്കാം. പക്ഷെ ജനങ്ങള്‍ അതിനെ കാണുന്നുണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല .


നല്ലതാണെന്ന് കഴുത്തി മോഹിച്ച ഒരു കാര്യം നടക്കാതെ വന്നാല്‍ നന്മയുള്ള മറ്റൊരു കാര്യത്തിനായി ശ്രമിക്കുക. കാരണം നന്മകള്‍ അനവധിയാണ് അവയിലെക്കുള്ള കവാടങ്ങളും അനവധി. അവ മുഴുവന്‍ കയ്യടക്കുക അസാധ്യം.
എന്റെ രോഗം എത്ര മൂര്ച്ചിചാലും എന്റെ സമുദായത്തില്‍ ധിക്കാരികളുടെ ആധിപത്യവും കള്ളം പറയുന്നവരുടെ പൊളി വാക്കുകളും എത്ര പിടി മുറുക്കിയാലും അല്ലാഹുവിന്റെ യുക്തിയിലും ഭാഗധേയ നിര്‍ണ്ണയത്തില്‍ അവന്‍പുലര്‍ത്തുന്ന നീതി നിഷ്ടയിലുള്ള എന്റെ വിശ്വാസം ശക്തിപ്പെടുകയുളളൂ.



പ്രശ്നം,പ്രതിസന്ധി, വിപത്ത്‌...ഇതൊക്കെ വന്നു പെട്ടാല്‍ അതിന്റെ ഏറ്റവും കടുത്ത ഘട്ടത്തെ തന്നെ പ്രതീക്ഷിക്കുക. എന്നിട്ട് പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചെന്നു കരുതുക എന്നാലും താങ്കള്‍ഞെട്ടില്ല പ്രതീക്ഷിച്ചത് പോലെ സംഭവിച്ചില്ലെങ്കില്‍ അത് അല്ലാഹുവിന്റെ അനുഗ്രഹമായി കരുതി സമാധാനിക്കാം രണ്ടാവസ്തയിലും മാനസിക വിഷമവും പിരി മുറുക്കവും കുറയുന്നു.


ജീവിതം ഒരു അനങ്ങാ പാറയാണ് അത് നീക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍  അതിന്റെ തണലില്‍ സൌരോഷണതില്‍ നിന്നും കൊടുങ്കാറ്റില്‍ നിന്നും രക്ഷതേടുന്നതാണ് ഭംഗി.
                                                                                                                          

വിഡ്ഢിയുടെ സഹവാസം കരുതിയിരിക്കുക. ബുദ്ധിയെ അവന്‍ കുഴപ്പത്തിലാക്കും കഷ്ട കാലത്തിനു അവന്റെ സഹാവാസത്തിനുഇരയായാല്‍ അവന്റെ ബുദ്ധിക്ക് വെളിവുണ്ടാക്കാന്‍ തുനിയരുത്. പകരം ഇടയ്ക്കിടെ താങ്കളുടെ ബുദ്ധിക്ക് വെളിവുന്ടെന്നു ഉറപ്പു വരുത്തുക.


ധിഷണശാലി എപ്പോഴും കണ്ണെത്തും ദുരതേക്ക് നോക്കുന്നു. വിഡ്ഢിയാവട്ടെ കാല്‍ ചുവട്ടിലേക്ക് നോക്കുന്നു. ഇതാണ് ഇരുവരും തമ്മിലുള്ള അന്തരം.
തലയ്ക്കുമീതെ വീട് പൊളിഞ്ഞു വീഴുമ്പോള്‍ ദീന രോധാനത്തില്‍ അഭയം തേടിയാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു മരിക്കാം. എന്നാല്‍ ഒരു കൈ കൊണ്ട് മുറിവ് പൊത്തിപ്പിടിച്ചു മറു കയ്യില്‍ കൈക്കോട്ടും പിക്കസുമേന്തിയാല്‍ ജീവന്‍ കിട്ടുന്ന പക്ഷം മാന്യമായി ജീവിക്കാം മരിക്കുകയാനെങ്കിലോ പുരസക്രിതനായ് മരിക്കാം.

താങ്കളുടെ മുന്നിലുള്ള നിമിഷങ്ങളാണ് താങ്കളുടെ ആയുസ്സ്. അതിനാല്‍ സാധിക്കുന്നത്ര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുക.മറ്റൊരു അവസരം കിട്ടിയില്ലെന്നുവരാം.


ബന്ധുക്കളുടെ ഭിന്നിപ്പിലാണ് ശത്രുക്കളുടെ സന്തോഷം..സഹോദരന്മാരുടെ ഭിന്നിപ്പിലാണ് പതിയിരിക്കുന്നവരുടെ നോട്ടം. സത്യാവാഹകരുടെ ഭിന്നിപ്പിലാണ് അസത്യ വാഹകര്‍ അവസരം പാര്‍ക്കുന്നത്.


ഏതൊരു മനുഷ്യനിലും സ്വപ്നങ്ങളും മോഹങ്ങളും പാറി നടക്കുന്ന തന്റെതായ ഒരു ലോകമുണ്ടാവും ..വിശ്വാസികല്‍ക്കാവട്ടെ..താങ്കള്‍ വിശ്വസിച്ച സത്യധര്‍ഷനതിന്റെ അതിരുകല്‍ക്കുള്ളിലെ ലോകമേ ഉണ്ടാവു..


കുറുള്ള സഹോദരനോടും സ്വാന്തന സ്പര്‍ഷമെകുന്ന സുഹ്രതിനോടുമാല്ലാതെ  പരാതി പറയുന്നത് നിന്ധ്യതയാണ്. നിന്ധ്യനായ ശത്രുവും അസൂയാലുവും അവസരം മുതലെടുക്കും പരാതി പറയുന്നത് അല്ലഹുവിനോട് മാത്രമാക്കിയാല്‍ അതാണ് അന്തസ്സ് കുട്ടുകാരുടെ സ്നേഹം നില നില്കാനുള്ള എളുപ്പ വഴിയും.


പ്രിയങ്കരമായ സമ്പത്തും മാറ്റനുഗ്രഹങ്ങളും  വിനഷ്ടമായത്തിലുള്ള വേദന എത്ര കടുതതാനെന്കിലും പിന്നെയും ശേഷിക്കുന്ന ദൈവാനുഗ്രഹങ്ങള്‍  അറ്റമില്ലാത്ത സന്തോഷ മുഹുര്തങ്ങള്‍ സമ്മാനിക്കാന്‍ കെല്പുള്ള മുലധനം തന്നെ.


വൈദ്യനു കണ്ടെതാനാവാതതുമം രോഗിക്ക് വിവരിക്കനാവാതതുമായ വേദനയാണ് മനസ്സിന് താങ്ങാനാവാത്ത കടുത്ത വേദന.


സന്തോഷത്തില്‍ ഒട്ടും കരട് കുടുങ്ങാതെ പുര്‍ണ്ണ സന്തോഷവാനായ്‌ ആരെങ്കിലുമുണ്ടോ ഈ ഭു മുഖത്ത് ...ഭ്രാന്തനല്ലാതെ!?


താങ്കള്‍ താങ്കളുടെ നിലവിലുള്ള അവസ്ഥയില്‍ സംത്രിപ്തിയടയുന്നു. വിവേകികള്‍ അതില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്യുന്നു. അപ്പോഴാണ്‌ ജീവിതത്തിന്റെ സൌന്ദര്യം തുടിക്കുന്നത്.


ആളുകള്‍ അധികവും വഴികേടിലാവുന്നത് ദേഹോച്ചയെ അനുസരിക്കുമ്പോഴാണ്, ബുദ്ധിയെ അനുസരിക്കുംബോഴല്ല.


ഈ മഹാ പ്രപഞ്ചം നിഗൂഡ രഹസ്യങ്ങള്‍ നിറഞ്ഞ മഹാ ഗ്രന്ഥമാണ്. ശാസ്ത്രജ്ഞന്മാര്‍ അതിന്റെ പുറം ചട്ടയെ വായിച്ചിട്ടുള്ളൂ.


ജനങ്ങളെ അവരുടെ ന്യുനതകളുടെ പേരില്‍ വിചാരണ ചെയ്യാന്‍ തുനിയുന്നതിനു മുമ്പായി സ്വന്തം ന്യുനതകളുടെ പേരില്‍ തന്നത്താന്‍ വിചാരണ ചെയ്യുക. സ്വന്തം ന്യുനതകള്‍ കണ്ടെത്തുന്നതില്‍ സത്യാ സന്ധതയും ആത്മാര്‍ഥതയും പുലര്‍ത്തുക.നേതാവ് അനുയായികളോട് കളവു പറയില്ല.


മനുഷ്യന്റെ   വില നിര്‍ണ്ണയിക്കുന്നത്  അവന്റെ ലക്‌ഷ്യം വിലയിരുത്തിയാണ്. പദവി നിര്‍ണ്ണയിക്കുന്നത് കുട്ടുകാരെ നോക്കിയാണ് നിലവാരം തീരുമാനിക്കുന്നത് അവന്റെ തെരഞ്ഞെടുപ്പ് നോക്കിയാണ് സമ്പാദ്യം അളക്കുന്നത് കീഴടക്കാന്‍ കഴിഞ്ഞ ഹൃദയങ്ങള്‍ എന്നിയാണ്, ശക്തിയറിയുന്നത് ധെഹെച്ചയെ മെരുക്കാനുള്ള കരുത്ത് നോക്കിയാണ്. വിജയം എത്ര തിന്മയെ തോല്‍പ്പിച്ച് എന്നതിനനുസരിച്ചാണ് കുട്ടുകാരുടെ ആധിക്യമളക്കുന്നത്. പ്രയാസ ഘട്ടത്തില്‍ കൂടെ നില്‍ക്കുന്നവരെത്രേയെന്നു നോക്കിയാണ്.


സത്യം ഉള്‍കൊണ്ടവര്‍ അതിനായുള്ള ത്യാഗതിലും ആത്മര്‍പ്പണത്തിലും ആനന്ദം കണ്ടെത്തുന്നു.


കാര്യങ്ങള്‍ പാകപ്പെടും മുമ്പേ ധൃതി കുട്ടരുത്‌. അത് താങ്കള്‍ക്കു വിധിക്കപ്പെട്ടതല്ലെങ്കില്‍ വെറുതെ ബുദ്ധിമുട്ടിയത് കൊണ്ടും മനസ്സിലിരുപ്പ് പുരതരിയിച്ചത് കൊണ്ടും എന്ത് മെച്ചം?താങ്കള്‍ക്ക് എകിയതാനെങ്കില്‍ അത് വന്നെത്തും. അപ്പോള്‍ സമാധാന ചിത്തനായി മാന്യമായി അത് സ്വീകരിക്കാം.



ആചാരം മനുഷ്യനെ കീഴടക്കുന്നതാണ്. ഏറ്റവും വലിയ അധിനിവേശം.

താങ്കളെ നിയന്ധ്രിക്കുന്ന ഒരാചാരവുമില്ലതിരിക്കലാണ് സ്വാതന്ധ്ര്യത്തിന്റെ  ആരംഭ ബിന്ദു.


വീറുറ്റ സൈന്യങ്ങളെ തോല്പിക്കുകയും ദുരാചാരങ്ങളോട് തോല്‍ക്കുകയും ചെയ്ത മഹാനമാരെത്ര.

നമ്മുടെ ആസ്വാദ്യ വിഭാവങ്ങളതികവും മനകോട്ടകള്‍ മാത്രം. അവയില്ലെങ്കിലോ മനുഷ്യന്‍ ദുഖിതനായത് തന്നെ!

ദുരാചാരത്തെ വിമ്മിട്ടതോട് കൂടിയാണ് ആരും സ്വീകരിക്കുന്നത്. പിന്നീട് അതുമായി ഇണങ്ങുന്നു. താമസിയാതെ അത് ആരാധ്യ വസ്തുവായി മാറുന്നു.

അതികമാളുകളും തിന്മയെ അതിന്റെ സ്വന്തം വസ്ത്രത്തില്‍ കാണുന്നില്ല. നന്മയുടെ വസ്ത്രം കടം വാങ്ങിയണഞ നിലയിലാണ് കാണുന്നത്. അവിടെ വെചാനവര്‍ വഴി തെറ്റുന്നത്.



സമുദായം നന്ദികേട്‌ കാട്ടി എന്ന് താങ്കള്‍ പരിതപിക്കുന്നതിനര്‍ത്ഥം  താങ്കള്‍ സേവനം ചെയ്തത്. പ്രശസ്തി മോഹിചായിരുന്നുവെന്നും അല്ലാഹുവിന്റെ പ്രീതി കാംക്ഷിചിട്ടില്ലയിരുന്നുവെന്നും തെളിയിക്കുന്നു.

സുക്രിതരിലധികപേരും നിഷ്കളങ്കരും ദുഷ്ക്രിതരിലതികപേരും തന്ധ്ര ശാളികലുമായിതീരന്നതെങ്ങിനെ എന്ന് ആലോചിക്കുക.


അധിക പേരും ശാരീരിക വേദനകളില്‍ നിന്ന് അഭയം തേടുന്നു. മനോ വേദനയെ പരിഗണിക്കുന്നേയില്ല. മനുഷ്യാ ചിന്തിക്കുക. ആത്മാവും ഹൃദയവും മനസ്സാക്ഷിയുമാണ് നിന്നെ മനുഷ്യനാക്കിയത്. രക്തവും മാംസവും എല്ലുകളുമല്ല.

വിധിയോട് വിമ്മിട്ടം കാണിക്കാനും അല്ലാഹുവിനോട് അതൃപ്തി പ്രകടിപ്പിച്ചു അവനോടു ഉപാതി വെക്കാനും മാത്രം മനുഷ്യ നീ ആരെടാ??

ചിലര്‍ സത്യത്തിന്റെ പക്ഷം ചേര്‍ന്ന് അവരുടെ നാവും പേനയും കരയുന്നു. അതെ സമയത്ത് തന്നെ ഭൌതിക നേട്ടത്തിനായി അവരുടെ മനസ്സ്‌ കേഴുന്നു. അത്തരക്കാര്‍ താങ്കളെ കയ്യിലെടുക്കുന്നത് കരുതിയിരിക്കുക സാധുക്കളായ സദ്‌വൃതരിലേക്കും അശ്രദ്ധയിലാണ്ട ആത്മ വഞ്ചകരിലെക്കും പിശാജു നിയോഗിച്ച ദുതരാനവര്‍ .

യഥാര്‍ത്ഥ്യം അതിന്റെ തിളക്കം കണ്ണില്‍ കുത്തവേ കൈ കൊണ്ട് കണ്ണ് പോത്തിയാണ് പലരുമതിനെ നിഷേധിക്കുന്നത്.

മതത്തിന്റെ മേലങ്കിയനിഞ്ഞു അതിനെ ച്ചുഷണം ചെയ്യുന്നവര്‍ അതിനോട് തുറന്ന യുദ്ധത്തിനിറങ്ങുന്നവരെക്കള്‍ അപകടകാരികളാണ്.

ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവന്‍ ഭുമിയില്‍ തന്റെ പ്രതിനിധിയായി വഴാനാണ്. പടിഞ്ഞാറന്‍ നാഗരികതയുടെ ദൃഷ്ടിയില്‍ മനുഷ്യന്‍ പുരോഗതി പ്രാപിച്ച മൃഗം മാത്രമാണ്.

പരിമളം പരത്തുന്ന പൂവിനെ നോക്കതിരിക്കാം. പക്ഷെ അതിന്റെ സുഗന്തം വാസനിക്കതിരിക്കാനാവില്ല .

ധാരിദ്രങ്ങളുടെ കുട്ടത്തില്‍ ഏറ്റവും മോഷപ്പെട്ടത്‌; മതബോധതിലുള്ള ദാരിദ്രം, വിവേകതിലുള്ള ദാരിദ്രം ,ക്ഷമാശക്തിയിലുള്ള ദാരിദ്രം , പൌരുഷതിലുള്ള ദാരിദ്രം.

പ്രതിഭാ ശാലികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മിതത്വം പാലിക്കുക. ഇല്ലെങ്കില്‍ അവരെ ആത്മഭ്രമം നശിപ്പിക്കും. അകാല പ്രശസ്തിയില്‍ അഹങ്കരിച്ചു നശിക്കാത്തവര്‍ വിരളം.

നേരതെയുള്ള വിവാഹം ആരംഭത്തില്‍ പ്രയാസകരമായി തോന്നുന്നുവെങ്കിലും  കാലം കഴിയുമ്പോള്‍ ആശ്വാസകരമായി ഭവിക്കുന്നു.

വിഭാവക്കമ്മി കാരണം വിവാഹം പിന്തിക്കരുത്. താങ്കളല്ല ഭാര്യക്കും കുട്ടികള്‍ക്കും അന്നം നല്‍കുന്നത് മറിച് പറവകള്‍ക്കും, മത്സ്യങ്ങള്‍ക്കും അന്നം നല്കുന്നവനാരോ അവനാണ്.

കാലത്തെ അധിക്ഷേപിക്കരുത്. അത് സുന്ദരമാണ്, നമ്മുടെ അത്യാര്‍ത്തിയാനതിനെ വിരൂപമാക്കുന്നത്.

മാധുര്യത്തിന്റെ മുന്ന് ഓര്‍മ്മകള്‍ നിഷ്കളങ്കമായ ബാല്യത്തിന്റെ ഓര്‍മ്മ, സന്തോഷപൂര്നാമായ വിവാഹത്തിന്റെ ഓര്‍മ്മ,മഹത്തായ ചില ധൌത്യങ്ങള്‍ക്ക് വേണ്ടി ശ്രമിച്ചപ്പോഴുണ്ടായ വിജയത്തിന്റെ ഓര്‍മ്മ.

ഉയര്‍ന്നുയര്‍ന്നു പോവുമ്പോഴാണ് അത് വരെ നിന്ന സ്ഥലത്തിന്റെ താഴ്ച മനുഷ്യനറിയുന്നത്.

അനുഗ്രഹത്തിന്റെ വിലയറിയുന്നത് അതില്ലതിരിക്കുംബോഴാണ് . പണ്ഡിതന്റെ മഹത്വമറിയുന്നത് അയ്യാളുടെ മരണ ശേഷമാണ്.


ഭാര്യയോട് താങ്കള്‍ താങ്കളുടെ നിലപാട് തുറന്നു പ്രക്യാപിചിട്ടില്ലെങ്കില്‍ അവളുടെ മോഹങ്ങള്‍ താങ്കളെ നശിപ്പിക്കും. അവളോട്‌ മൃത്‌വായി പെരുമാരിയില്ലെങ്കില്‍ താങ്കളുടെ പരുഷത അവളെ നശിപ്പിക്കും. അവളെ സംത്രിപ്തയും പുഞ്ചിരിക്കുന്നവളുമായി കൂടെ നടതാനായാല്‍ താങ്കള്‍ ജനങ്ങളില്‍ ഏറ്റവും സൌഭാഗ്യമുള്ളവനായിരിക്കും.


ബുദ്ധി വികസിക്കണമെങ്കില്‍ മുന്ന് കാര്യം നിര്‍ബന്ധം. നിരന്തര ചിന്ത, ചിന്തകരുടെ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യല്‍, ജീവിതാനുഭവങ്ങള്‍ ഉണര്‍വ്വോടെ നിരീക്ഷിക്കല്‍.

മുന്ന് കാര്യങ്ങള്‍ ഉണ്ടെങ്കിലെ വിജയം വരിക്കനാവു. കൃത്യമായ ലക്ഷ്യ നിര്‍ണ്ണയം, പ്രശ്നങ്ങളും പ്രയാസങ്ങളും താങ്ങാനുള്ള കരുത്ത്. തടസ്സങ്ങളെയും അപകടങ്ങളെയും ഒരു പരിതി വരെ അവഗനിക്കല്‍.

മുന്ന് കാര്യങ്ങള്‍ ഒത്തു വന്നാലെ ധനം നില നിലക്കു..ന്യായമായ സമ്പാദ്യമാവുക , ധുര്‍ത്തടിക്കാതിരിക്കുക, പിശുക്കാതെ മിതമായി ചിലവഴിക്കുക.

മനുഷ്യ മനസ്സ് വിനോധമിഷ്ടപ്പെടുന്നു. ഗൌരവം വെറുക്കുന്നു. മഹാന്മാര്‍ കുറയാനും തമാശക്കാര്‍ വര്‍ധിക്കാനും അതാണ്‌ കാരണം.

എത്ര പ്രയാസമേറിയതും ദൈവ സഹായം തേടിയാല്‍ പ്രയാസരഹിതമാവുന്നു. എത്ര ലളിതമായതും സ്വന്തതെയോ മറ്റാരെയെങ്കിലുമോ മാത്രം ആശ്രയിച്ചാല്‍ പ്രയാസകരമായിതീരുന്നു.

മുന്ന് പേരുടെ സഹവാസം കൊതിക്കുക. പ്രവാചകന്മാരുടെ സ്വഭാവ ഔന്നത്യമുള്ള പണ്ഡിതന്‍. അനുഭവം മൂത് തല നരച്ച തത്വ ജ്ഞാനി, താങ്കള്‍ക്കു പിഴവ് പിണയുമ്പോള്‍ ഉപദേശിക്കാന്‍ ആര്‍ജ്ജവം കാണിക്കുന്ന ധീരന്‍.

താങ്കളുടെ ജീവിതം നശിപ്പിക്കുന്നതെന്തോ അതുപയോഗിച്ചാണ് മനുഷ്യന്‍ ജീവിതമാസ്വധിക്കുന്നതെന്നത് വിചിത്രം തന്നെ.

ധനികനാവാനാവരുത് ശ്രമം. ദരിദ്രനാകാതിരിക്കാനാവണം സംതൃപ്തിയുടെ സ്ഥാനം ദാരിദ്രത്തിനും സമ്പന്നതക്കുമിടയിലാണ്.

അല്ലാഹുവോടുള്ള അതിരറ്റ സ്നേഹം, അവനിലുള്ള അചഞ്ചല വിശ്വാസം എന്നീ ചിരകിണകളിലേരി അവങ്കലേക്ക് പറക്കുക.

ആസ്വാദനം മനസ്സ്നെ വിമലീകരിക്കുന്നിടത്തോളമതിനെ വാഴ്താം മനസ്സിനെ മാലിനീകരിക്കാന്‍ തുനിയുമ്പോള്‍ അതും വിഷവും തുല്യം.

മാന്യന്മാര്‍ പരസ്പര വിശ്വാസത്തോടെ ഇട പഴകുന്നു. സദ്വിചാരതോടെ ബന്ധപ്പെടുന്നു .വീഴ്ചകളോട് വിട്ടുവീഴ്ച ചെയ്ത് സ്നേഹം പുലര്‍ത്തുന്നു.

മുന്ന് കാര്യങ്ങള്‍ സത്യാ വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാണ്. അല്ലാഹുവിനു ഇബാദത് ചെയ്യുക. ജനങ്ങളോട് ഗുണകാംക്ഷ കാണിക്കുക, നന്മയനുവര്തിക്കുക.

മുന്ന് കാര്യങ്ങള്‍ സത്യവിശ്വാസിയുടെ പ്രകൃതിയിലലിഞ്ഞതാണ്. സത്യസന്ധമായ സംസാരം, വിശ്വാസ്യത ഉദാര,ശീലം.

മുന്ന് സ്വഭാവഗുണങ്ങള്‍ സത്യവിശ്വാസതിലതിഷ്ടിതമാണ് . അന്യരുടെ വീഴ്ചകള്‍ പോറുക്കലും , മികച്ചു നില്കെ മാപ്പ് നല്‍കുകയും ,സ്വയം പ്രയാസതിലായിരിക്കെ സ്നേഹിതനെ സഹായിക്കലും .

സത്യവിശ്വാസി ഭൂമിയിലുറച്ചതും ആകാശത്തില്‍ വിരിഞ്ഞു നില്കുന്നതുമായ രാഷ്ട്രം നിര്‍മിക്കുന്നു .

പിഴവുകള്‍ പലവട്ടമാണെങ്കിലും; വരുത്തിയതിന്റെ പേരില്‍ കുട്ടുകാരനെ പാടെ ഉപേക്ഷിക്കരുത് . ചില സന്ദര്‍ഭങ്ങളില്‍ അവനല്ലാതെ മറ്റാരും താങ്കല്‍കില്ലാത്ത സ്ഥിതി വരാം

പ്രതീക്ഷ സൌഭാഗ്യത്തിലേക്കുള്ള  വാഹനമാണ്. ഒരിക്കല്‍ ലക്ഷ്യത്തിലെക്കെത്തിയാല്‍ പുതിയ പ്രതീക്ഷയ്ക്ക് തിരി കൊളുത്തുക.


മനുഷ്യന്റെ സ്വഭാവ സൌന്ദര്യം ആകര്‍ശിക്കുന്നത്ര രൂപ സൌന്ദര്യം ആകര്‍ശിക്കാറില്ല പൂക്കളുടെ നിറത്തെക്കാള്‍ കുടുതല്‍ സുഗന്തമാനെനിക്കിഷ്ടം മൃഗങ്ങളുടെ ശാന്തതയില്‍ ഞാനാഹ്ലാധിക്കുന്നു അവയുടെ ശക്തിയില്‍ ഞാനാശ്ചാര്യം കൊള്ളുന്നു.

ദുഖം വര്ധിപ്പിക്കാനുധേഷിക്കുന്നവര്‍ക്കുള്ളതല്ല പെരുന്നാള്‍ ..ദുഖം കുറയ്ക്കനുധേഷിക്കുന്നവര്‍കുള്ളതാണ്. അല്ലാഹുവിന്റെ വിധിയില്‍ വിശ്വാസമുള്ളവന് എല്ലാ ദിനങ്ങളെയും സുദിനമാക്കാന്‍ കഴിയും .