പഴഞ്ചെല്ലുകള്‍



പഴഞ്ചെല്ലുകള്‍


1. മിന്നുന്നതെല്ലാം പൊന്നല്ല

2. കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുക !

3. ഇഷ്‌ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം

4. പുത്തനച്ചി പുരപ്പുറം തൂക്കും !

5. മടിയൻ മല ചുമക്കും

6. പടയെ പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തവും കൊളുത്തിപ്പട പന്തളത്ത് !

7. അണ്ണാൻ കുഞ്ഞും തന്നാലായത്

8. കാക്കയ്‌ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്

9. കൂട്ടിലിട്ട വെരുകിനെപ്പോലെ

10. കൊക്കെത്ര കുളം കണ്ടതാ ?

11. എലിയെ പേടിച്ച് ഇല്ലം ചുടുക

12. പേറെടുക്കാൻ പോയവൾ ഇരട്ട പെറ്റു !

13. പട്ടി ചന്തയ്‌ക്ക് പോയപോലെ

14. ചാഞ്ഞമരത്തേൽ ഓടിക്കയറുക

15. പാലുകൊടുത്ത കൈയ്‌ക്ക് തന്നെ കടിക്കുക

16. ഉച്ചിവെച്ച കൈകൊണ്ട് ഉദകക്രിയ ചെയ്യുക

17. നടയ്‌ക്കൽ കൊണ്ടുപോയി കലമുടയ്‌ക്കുക

18. കതിരിന്മേൽ വളം വയ്‌ക്കുക

19. മലർപ്പൊടിക്കാരന്റെ സ്വപ്‌നം പോലെ

20. മൂഷികസ്‌ത്രീ പിന്നെയും മൂഷികസ്‌തീയായി

21. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനുകഞ്ഞി കുമ്പിളിൽ തന്നെ !

22. പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ !

23. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തുക

24. നായ നടുക്കടലിലും നക്കിയേ കുടിക്കൂ

25. മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്‌ച്ചിട്ടിറക്കാനും വയ്യ !

26. കക്ഷത്തിലിരിക്കുന്നത് പോകാനും പാടില്ല, ഉത്തരത്തിലിരിക്കുന്നത് കിട്ടുകയും വേണം !

27. ചെകുത്താനും കടലിനും ഇടയ്‌ക്ക്

28. ഓലപ്പാമ്പുകാട്ടുക

29. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും !

30. വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കുക !

31. കൊല്ലക്കുടിലിൽ സൂചി വിൽക്കുക !

32. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം

33. കുടിക്കാത്തവൻ കുടിച്ചപ്പോൾ കുടത്തോടെ !

34. എലി പുന്നെല്ല് കണ്ടപോലെ !

35. മൂത്തോർ തൻ വാക്കും മുതുനെല്ലിക്കയും ആദ്യം ചവർക്കും, പിന്നെ മധുരിക്കും !

36. താന്‍ പിടിച്ച മുയലിന്‌ മൂന്ന് കൊമ്പ്‌‌

37. വേണേല്‍ ചക്ക വേരിലും കായ്ക്കും

38. കിട്ടാത്ത മുന്തിരി പുളിക്കും

39. ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുന്നേ

40. തേടിയ വള്ളി കാലില്‍ ചുറ്റി

41. വേലിയില്‍ കിടന്ന പാമ്പിനെ തോളില്‍ ഇടുക

42. മുല്ല പൂ‍മ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം

43. വിത്തുഗുണം പത്തുഗുണം

44. മുറ്റത്തെ മുല്ലക്കു മണമില്ല

45. പലതുള്ളിപ്പെരുവെള്ളം

46. അസൂയക്കും കഷണ്ടിക്കും മരുന്നില്ല

47. കുന്തം പോയാല്‍ കുടത്തിലും തപ്പണം

48. കാക്ക കുളിച്ചാല്‍ കൊക്കാകുമോ?

49. കാണം വിറ്റും ഓണം ഉണ്ണണം

50. ഓന്തോടിയാല്‍ വേലിയോളം

51. വെളുക്കാന്‍ തേച്ചതു പാണ്ടായി

52. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം

53. പയ്യെത്തിന്നാല്‍ പനയും തിന്നാം

54. ചുട്ടയിലെ ശീലം ചുടല വരെ

55. സമ്പത്തു കാലത്തു തൈ പത്തു നട്ടാല്‍ ആപത്തു കാലത്തു കാ പത്ത്‌ തിന്നാം

56. പട്ടിയുടെ വാല്‍ പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നേരെ ആവില്ല

57. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിത്തും പാല്‌

58. ആനവായില്‍ അമ്പഴങ്ങ

59. ഓണത്തിനിടയ്ക്ക്‌ പുട്ട്‌ കച്ചവടം

60. പാപി ചെന്നിടം പാതാളം

61. ചെമ്മീൻ തുള്ളിയാൽ മുട്ടോളം, പിന്നെ തുള്ളിയാൽ ചട്ടീലും

62. പൊന്നുരുക്കിന്നിടത്ത് പൂച്ചക്കെന്തുകാര്യം ?

63. കഷ്‌ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്‌തു !

64. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്ന് പിഴക്കും ശിഷ്യന് .!

65. അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു, എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ് !

66. അമ്മയ്‌ക്ക് പ്രസവവേദന, മോൾക്ക് വീണവായന

67. വേലി തന്നെ വിളവു തിന്നുക

68. കാണാൻ പോകുന്ന പൂരം പറഞ്ഞറിയണോ ?

69. ആരാന്റമ്മയ്‌ക്ക് ഭ്രാന്തുപിടിച്ചാൽ കാണാൻ നല്ല ചേല് !

70. പത്തായം പെറും, ചക്കി കുത്തും, അമ്മ വെയ്‌ക്കും, ഞാനുണ്ണും!

71. ആന വായിൽ അമ്പഴങ്ങ !

72. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ ?

73. അടി തെറ്റിയാൽ ആനയും വീഴും !

74. ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കണോ ?

75. ആന കൊടുത്താലും ആശ കൊടുക്കരുത്

76. ആന കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെ !

77. ആനയെ പേടിച്ചാൽ പോരേ, ആനപ്പിണ്ടത്തെ പേടിക്കണോ ?

78. അച്ഛൻ അനപ്പുറത്തിരുന്നാൽ മോന്റെ ചന്തിയിൽ കാണുമോ തഴമ്പ് ?

79. അൽപ്പന് അര്‍ഥം കിട്ടിയാൽ അര്‍ദ്ധരാത്രിക്കും കുട പിടിക്കും

80. ഒന്നുകിൽ അച്ഛൻ അമ്മയെ കൊല്ലും, അല്ലെങ്കില്‍ അച്ഛൻ പട്ടിയിറച്ചി തിന്നും. !

81. ഇല്ലത്തുനിന്നും ഇറങ്ങുകയും ചെയ്‌തു, അമ്മാട്ടേക്ക് എത്തിയതുമില്ല !

82. അൽപ്പലാഭം പെരും ചേതം

83. തൊണ്ടയ്‌ക്ക് പഴുത്താൽ കീഴോട്ടിറക്കാതെ പറ്റുമോ ?

83. കാളവണ്ടിയ്‌ക്ക് കാറ്റടിക്കല്ലേ !

84. മെത്രാനെ കുർബാന പഠിപ്പിക്കല്ലേ !

85. അണ്ണാനെ മരംകയറ്റം പഠിപ്പിക്കല്ലേ !

86. ചുക്കില്ലാത്ത കഷായമുണ്ടോ ?

87. അകലത്തെ ബന്ധുവിനേക്കാൾ നല്ലത് അടുത്തുള്ള ശത്രുവാണ് !

88. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ദേഷ്യം

89. ആലിൻകായ് പഴുത്തപ്പോൾ കാക്കയ്‌ക്ക് വായ്പ്പുണ്ണ്‌ !

90. കാക്കക്കൂട്ടിൽ കല്ലെറിഞ്ഞ പോലെ

91. കാത്തുസൂക്ഷിച്ചൊരു കസ്‌തൂരിമാമ്പഴം കാക്ക കൊത്തിപ്പോയി !

92. ചക്കെന്ന്‌ പറയുമ്പോൾ കൊക്കെന്ന്‌ കേൾക്കും !

93. ഉണ്ണാൻ വിളിക്കുമ്പോൾ ആശാരിക്ക് തട്ടും മുട്ടും കൂടും !

94. ചുണ്ടക്ക കൊടുത്ത് വഴുതനങ്ങ വാങ്ങുക

95. വിത്തുഗുണം പത്തുഗുണം !

96. മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ ?

97. മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തേങ്ങാ വീണു !

98. വേലി ചാടുന്ന പശുവിന് കോലുകൊണ്ട് മരണം !

99. പണത്തിനുമേലെ പരുന്തും പറക്കുമോ ?

100. പട്ടി കുരച്ചാൽ പടി തുറക്കുമോ ?

101. ഉള്ളതു പറഞ്ഞാല്‍ കഞ്ഞീല്ല !!!

102. ഉപ്പോളം വരുമോ ഉപ്പിലിട്ടതു?

103. കാള പെറ്റെന്നു കേട്ടു കയറെടുക്കരുതു!!

104. തെറിക്കുത്തരം മുറിപ്പത്തല്‍

105. കടലില്‍ കായം കലക്കരുതു.!!

106. ആന വാ പൊളിക്കുന്നതു കണ്ടു അണ്ണാന്‍ വാ പൊളിക്കരുതു

107. നിറകുടം തുളുമ്പില്ല!!!

108. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും!!

109. തള്ളചൊല്ലാ വാവല്‍ തല കിഴുക്കനാം പാട്!!

110. അഞ്നമെന്നതു ഞാനറിയും അതു മഞ്ഞളുപോലെ വെളുത്തിരിക്കും!!

111. മലയോളം മോഹിച്ചാലേ കുന്നോളം കിട്ടൂ!!

112. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ!!

113. വേലിയില്‍ ഇരുന്നപാമ്പിനെ........!!!

114. ഞാനൊന്നുമറിഞ്ഞില്ലെ രാമനാരയണാ

115. ക്ഷീരമൊള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം!!

116. പൊന്നു കായ്ക്കുന്ന മരമായലും പുരയ്ക്കു ചാഞ്ഞാല്‍ മുറിക്കണം!!

117. പൊന്നിന്‍ സൂചി ആണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു പോവും!!

118. അധികമായാല്‍ അമ്രുതും വിഷം!!

119. തീയില്‍ കുരുത്തതു വെയിലത്തു വാടില്ല!!

120. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും!!

121. കൊതിയന്റെ മുതല്‍ ഉച്ചുകുത്തും!!

122. കഞ്ഞില്‍ പാറ്റ ഇടുക!!

123. ഒന്നേ ഉള്ളുവെങ്കിലും ഉലക്കക്കടിച്ചു വളര്‍ത്തണം

124. ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും

125. കണ്ണടച്ചു ഇരുട്ടാക്കുക!!

126. ഏച്ചു കെട്ടിയാല്‍ മുഴച്ചു നില്‍ക്കും!!

127. കണ്ണില്‍ കൊള്ളാനുള്ളതു പുരികത്തു കൊണ്ടു!!

128. കണ്ണില്ലാത്തപ്പഴേ കണ്ണിന്റെ വിലയറിയൂ!!

129. ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും!!

130. നിലാവുണ്ടെന്നു കരുതി വെളുക്കുവോളം കക്കരുതു!!

131. ഒന്നു പിഴച്ചാല്‍ മൂന്ന്!!

132. മനസില്‍ കണ്ടതു മാനത്തു കണ്ടു!!

133. പല നാള്‍ കള്ളം ഒരു നാള്‍ പൊളിയും!!

134. കടുകുമണിയില്‍ ഒളിക്കുക!!

135. ഒരു വെടിക്കു രണ്ടു പക്ഷി.!!

136. കാക്കക്കാലില്‍ നിന്നും പരുന്തിന്‍ക്കാലിലേക്ക്..

137. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും..

138. തോക്കില്‍ കയറി വെടി വയ്ക്കരുതു..

140. തള്ള ചവിട്ടിയാല്‍ പിള്ളയ്ക്കു കേടില്ല.

141. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാണ്ടാവുക

142. ഓന്തുഓടിയാല്‍ വേലി വരെ

143. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാ

144. മരോട്ടിക്കാ തിന്ന കാക്കയെപ്പോലെ

145. അവിയലില്‍ എന്തുമാവെന്നു കരുതി ആവണക്കെണ്ണയൊഴിക്കാമോ..

146. പാമ്പും പഴയതാണു നല്ലതു..

147. കാട്ടുകോഴിക്കുണ്ടോ വിഷുവും സംക്രാന്തിയും..

148. മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും..

149. രണ്ട് കൈയ്യും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാവൂ..

150. കാട്ടിലെ തടി തേവരുടെ ആന.. വലിയെടാ വലി

151. നാടോടുമ്പോള്‍ നടുവേ ഓടണം!!

152. പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്‌ണം തിന്നണം!!

153. താണനിലത്തേ നീരോടു അവിടെ ദൈവം തുണയുള്ളൂ!!

154. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട!!

155. തോളിലിരുന്നു ചെവികടിക്കുക!!

156. അരിയെറിഞ്ഞാൽ ആയിരം കാക്ക!

157. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?

158. പൂച്ചയ്ക്കാരു മണികെട്ടും?

159. വെട്ടാൻ വരുന്ന പോത്തിനൊടു വേദമോ‌തരുത്!!

160. നിത്യഭ്യാസി ആനയെ എടുക്കും!!

161. പൊൻ‌മുട്ടയിടുന്ന താറാവിനെ കൊല്ലരുത്!!

162. അമ്മയെ തല്ലിയാലും രണ്ടു പക്ഷം!!

163. അങ്ങാടിയിൽ തോറ്റതിന് അമ്മയോട്!!

164. കരയുന്ന കുഞ്ഞിനേ പാലുള്ളൂ!!

165. ഐക്യമത്യം മഹാബലം!!

166. കുന്തം പോയാൽ കുടത്തിലും തപ്പണം!

167. തീയിൽ കുരുത്തതു വെയിലത്തു വാടുമോ?

168. തെളിച്ച വഴിയെ നടന്നില്ലേൽ നടന്ന വഴിയെ തെളിക്കുക!!

169. പുകഞ്ഞ കൊള്ളി പുറത്ത്!!

170. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക!!

171. മാങ്ങയുള്ള മാവിലെ ഏറുണ്ടാവൂ!!

172. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി മൂന്നാറിൽ നിന്നും വരും!!

173. പട്ടിക്കു മീശ വന്നാൽ അമ്പട്ടനെന്തു കാര്യം?

174. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല!!

175. അരചനില്ലാ നാട് നരകം!!

176. അഞ്ചിലേ വളയാത്തത് അമ്പതില് വളയുമോ??

177. ഒരുമയുണ്ടേൽ ഒലക്കമേലും കിടക്കാം!!

178. ഇടിവേട്ടവനെ പാമ്പു കടിച്ചു!!

179. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും!!

180. വല്ലഭന് പുല്ലും ആയുധം!!

181. പുര കത്തുമ്പോൾ വാഴ വെട്ടുക!!

182. അരുമയറ്റ വീട്ടിൽ എരുമയും കുടിയിരിക്കില്ല!!

183. അൽപ്പജ്ഞാനം ആപത്ത്!!

184. അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല!!

185. തേടിയ വള്ളി കാലിൽ ചുറ്റി.!!

187. മാനം നോക്കി നടക്കരുത്!!!

188. ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ല് എണ്ണിനോക്കരുത്!!!

189. ചത്ത കുഞ്ഞിന്റെ ജാതകം നോക്കരുത്!!!

190. ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം പക്ഷേ നാട്ടുകാരുടെ വാ മൂടിക്കെട്ടാന്‍ പറ്റുമോ??

191. അണ്ണാന്‍ മൂത്താലും മരംകയറ്റം മറക്കുമോ!!!

192. മക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതു!!

193. അറിയാത്ത പിള്ളയ്ക്കു ചൊറിയുമ്പോള്‍ അറിയും!!

194. കണ്ണുപൊട്ടന്റെ മാവേലേറുപോലെ!!!

195. നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കിളുത്താല്‍ അതും ഒരു തണല്!!

196. കുറുക്കന്‍ ചത്താലും കണ്ണ് കോഴികൂട്ടില്‍!!

197. പല്ലിടകുത്തി മണപ്പിക്കുക!!

198. വിനാശകാലേ വിപരീത ബുദ്ധി!!

199. വിദ്യാധനം സര്‍വധനാല്‍ പ്രധാനം!!

200. വീണിടത്തുകിടന്നുരുളുക!!

201. വീണിടം വിഷ്ണുലോകം!!

202. പെരുമന്തന്‍ ഉണ്ണി മന്തനെ കളിയാക്കുന്നതു പൊലെ!!

204. പലരു കൂടിയാല്‍ പാമ്പ്‌ ചാവില്ല

205. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം!

206. നാളെനാളെ നീളെനീളെ !!

207. ഗണപതിക്കല്യാണം പോലെ!!

208. ഒത്തുപിടിച്ചാല്‍ മലയും പോരും

209. അടി കൊള്ളാന്‍ ചെണ്ട... പണം വാങ്ങാന്‍ മാരാര്‍.

210. ആരാന്റെ പറമ്പിലെ പുല്ല് കണ്ട് പശുവിനെ വളത്തരുത്!!

211. കാടടച്ചു വെടിവെക്കുക!!

212. കുറുന്തോട്ടിക്കും വാതമോ!!

213. തീ പിടിക്കുമ്പോള്‍ കുളം കുഴിച്ചാ പോര!!

214. അമ്പലപ്പുഴ വേല കണ്ടാല്‍ അമ്മയും വേണ്ട! (വിജയേട്ടന്റെ വക!)

215. നഞ്ചെന്തിനു നാനാഴി!!

216. കുടം കമഴ്ത്തിവെച്ച് വെള്ളമൊഴിക്കരുത്!

217. ഓടുന്ന പട്ടിക്കു ഒരു മുഴം മുന്നേ

218. വാളെടുത്തവന്‍ വാളാല്‍

219. കയ് നനയാതെ മീന്‍ പിടിക്കുക

220. വൈകണ വെരെ വെള്ളം കോരിയിട്ട് വൈകിട്ട് കുടം ഉടയ്ക്കുക.

221. തമ്പ്രാന്‍ മനസ്സില്‍ കണ്ടതു പുലയന്‍ മാനത്ത് കണ്ടു.

222. ഉരല് തന്നെ തിന്നാലും,വിരലെങ്കിലും മറ വേണം.

223. നിലാവത്ത് വിട്ട കൊഴിയെ പോലെ.

224. കൂറയെ തിന്ന പൂച്ചയെ പോലെ.

225. കഞ്ചാവടിച്ച കോഴിയെ പോലെ.

226. മുറിവൈദ്യന്‍ ആളെക്കെല്ലി.

227. കള്ള് കുടിച്ച കുരങ്ങനെ പോലെ.

228. കുരങ്ങന്റെ കയ്യിലെ പൂമാല പൊലെ

229. നാ‍യക്ക് പൊതിയാ തേങ്ങ കിട്ടിയ പൊലെ.

230. മലര്‍ന്ന് കിടന്ന് തുപ്പരുത്.

231. അവണ്ണെക്കെണ്ണ കുടിച്ച മാതിരി.

232. വിളി വെരുമ്പൊള്‍ പറമ്പ് അന്വോക്ഷിച്ചാ പോരാ

233. ഒന്നുങ്കില്‍ ആശാന്റെ നെഞ്ചത്ത് അലെങ്കില്‍ കളരിക്ക് പുരത്ത്

234. ആളൊരു കൂര് നിലവിളി പാരം

235. കഷ്ടക്കാലന്‍ നായര്‍ തലമുട്ട അടിച്ചപ്പോല്‍ കല്ല് മഴ പെയ്തു.

237. വീണത് വിദ്യയാക്കുക

238. മലപോലെ വന്നത് എലി പോലെ പോയി!

239. വരാനുള്ളതു വഴിയില്‍ തങ്ങില്ല!!

240. പട്ടിക്കൊട്ട് പണിയുമില്ല നിക്കാനൊട്ട് നേരവുമില്ല.

241. കുരയ്ക്കും പട്ടി കടിക്കില്ല

242. ഉണ്ണിയെ കണ്ടാലറിയില്ലേ... ഊരിലെ പഞ്ഞം